KeralaLatest NewsNews

കേരളത്തിലെ കോവിഡ് രണ്ടാം തരംഗത്തിന് കാരണം ഡെൽട്ട: മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി

വാക്‌സിൻ എടുത്തവരിലും ഭേദമായവരിലും രോഗമുണ്ടാക്കാൻ ഇവയ്ക്ക് കഴിയും

തിരുവനന്തപുരം: കോവിഡ് വൈറസിന് ജനികമാറ്റ സാധ്യത കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ‘രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്നതൊന്നുമല്ലല്ലോ രാജ്യദ്രോഹക്കുറ്റം ചുമത്താൻ?’: ഐഷ സുൽത്താനയ്ക്ക് പിന്തുണയുമ…

‘വൈറസ് വകഭേദങ്ങൾക്ക് ആൽഫ ബീറ്റ ഗാമ ഡെൽറ്റ പേര് നൽകിയിരിക്കുകയാണ്. ഡെൽറ്റയാണ് കേരളത്തിൽ കൂടുതൽ. രണ്ടാം തരംഗത്തിന്റെ കാരണങ്ങളിലൊന്ന് ഡെൽറ്റയാണ്. വാക്‌സിൻ എടുത്തവരിലും ഭേദമായവരിലും രോഗമുണ്ടാക്കാൻ ഇവയ്ക്ക് കഴിയും. മരണം സംഭവിക്കാനുള്ള സാധ്യത കണ്ടെത്തിയിട്ടില്ല. നേരത്തെ ഒരാളിൽ നിന്ന് രണ്ടോ മൂന്നോ ആളുകളിലായിരുന്നു പകരുന്നതായി കണ്ടെത്തിയത്’. ഇതിന് ആറുപേരിലേക്ക് വരെ സാധ്യതയുണ്ടെന്നും അതിനാൽ കോവിഡ് ചട്ടങ്ങൾ പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇരട്ട മാസ്‌ക്ക് ധരിക്കുക. കൂടിച്ചേരലുകൾ ഒഴിവാക്കുക. വാക്‌സീനെടുത്തവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം അറിയിച്ചു.

Read Also: അതിതീവ്ര കൊവിഡ് മൂന്നാം തരംഗം ജൂലൈ അവസാനം : നേരിടാന്‍ തയ്യാറെടുപ്പുകളുമായി കേന്ദ്രം

രണ്ട്- മൂന്ന് തരംഗങ്ങൾക്ക് ഇടയിലുള്ള ദൈർഘ്യം വർധിപ്പിക്കേണ്ടത് അനിവാര്യമാണ്. ബ്രിട്ടനിൽ രണ്ടുമാസവും ഇറ്റലിയിൽ 17 ആഴ്ച്ചയും അമേരിക്കയിൽ 23 ആഴ്ച്ചയുമാണ് മൂന്നാം തരംഗത്തിലേക്കുള്ള ഇടവേള വന്നത്. കേരളത്തിൽ മൂന്നാം തരംഗത്തിലേക്കുള്ള ഇടവേള പരമാവധി ദീർഘിപ്പിക്കണം. അതല്ലെങ്കിൽ മരണം കൂടാൻ സാധ്യതയുണ്ട്’. ലോക്ക് ഡൗൺ ഇളവ് ശ്രദ്ധാപൂർവമാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Read Also: എന്തുകൊണ്ട് ലോക്ക് ഡൗൺ നീട്ടി: വിശദീകരണവുമായി മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button