KeralaLatest NewsNews

‘ഓണത്തിനൊരു മുറം പച്ചക്കറി’: സെക്രട്ടറിയേറ്റ് അങ്കണത്തിൽ പച്ചക്കറി തൈ നട്ട് മുഖ്യമന്ത്രി

70 ലക്ഷം കുടുംബങ്ങളെ പങ്കെടുപ്പിച്ചുള്ള വലിയൊരു ജനകീയ കാമ്പയിനാണ് ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി

തിരുവനന്തപുരം: കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന ‘ഓണത്തിനൊരു മുറം പച്ചക്കറി’ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയറ്റ് അങ്കണത്തിൽ പച്ചക്കറി തൈ നട്ടാണ് പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്.

Read Also: ലക്ഷദ്വീപ് ഭരണകൂടത്തിനെതിരേ നടക്കുന്ന പ്രതിഷേധം രാജ്യവിരുദ്ധരെ കൂട്ടുപിടിച്ചുള്ള കേരളത്തിന്റെ സൃഷ്ടി, പ്രഫുല്‍ പട്ടേല്‍

70 ലക്ഷം കുടുംബങ്ങളെ പങ്കെടുപ്പിച്ചുള്ള വലിയൊരു ജനകീയ കാമ്പയിനാണ് ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി. 50 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും ഒന്നരക്കോടി പച്ചക്കറി തൈകളുമാണ് പദ്ധതിയുടെ ഭാഗമായി ഈ മാസം വിതരണം ചെയ്യുന്നത്. ഓണം സീസൺ മുന്നിൽകണ്ട് എല്ലാ കുടുംബങ്ങളിലും സുരക്ഷിത ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനു കൂടിയാണ് പദ്ധതി.

പദ്ധതി പ്രകാരം കർഷകർക്കും, വിദ്യാർഥികൾക്കും, വനിത ഗ്രൂപ്പുകൾക്കും, സന്നദ്ധസംഘടനകൾക്കും കൃഷിഭവൻ മുഖേന സൗജന്യമായി പച്ചക്കറി വിത്തുകളും തൈകളും ലഭ്യമാക്കും. ജൂൺ പകുതിയോടെയായിരിക്കും ഇവ ലഭ്യമാക്കുക. കഴിഞ്ഞ അഞ്ച് വർഷവും വളരെ ജനകീയമായി നടപ്പാക്കപ്പെട്ട പദ്ധതിയായിണിത്. കഴിഞ്ഞ ഓണത്തിനു മാത്രം 2.32 ലക്ഷം മെട്രിക് ടണ്ണിന്റെ ഗാർഹിക പച്ചക്കറി ഉത്പാദനം ഈ പദ്ധതിയുടെ ഭാഗമായി കൈവരിക്കാനായി. ഇത് വർധിപ്പിച്ച് എല്ലാ സീസണിലും സ്വന്തമായി കൃഷി ഇറക്കാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിച്ച് വീട്ടുവളപ്പിലെ കൃഷി വ്യാപകമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Read Also: ലക്ഷദ്വീപ് ഭരണകൂടത്തിനെതിരേ നടക്കുന്ന പ്രതിഷേധം രാജ്യവിരുദ്ധരെ കൂട്ടുപിടിച്ചുള്ള കേരളത്തിന്റെ സൃഷ്ടി, പ്രഫുല്‍ പട്ടേല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button