ബെയ്ജിങ് : പാക്കേജില്‍ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യന്‍ കമ്പനികളിൽ നിന്നുള്ള ഇറക്കുമതിക്ക് ചൈന വിലക്കേർപ്പെടുത്തി. ആറ് ഇന്ത്യന്‍ കമ്പനികളുടെ ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ ഇറക്കുമതി നിരോധിച്ചതായി ചൈന അറിയിച്ചു. ഒരാഴ്ചത്തേക്കാണ് നിരോധനം.
Read Also : കോവിഡ് വാക്സിന്‍ വിതരണത്തിലും കേരളം മുൻപന്തിയിൽ തന്നെ : കണക്കുകൾ ഇങ്ങനെ
കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവിഭവങ്ങളില്‍ ചൈനീസ് അധികൃതര്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. നേരത്തെയും നിരവധി കമ്പനികളിൽ നിന്ന് ഭക്ഷ്യവിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
ആദ്യ സമയത്ത് ചൈനയിൽ കോവിഡ് കേസുകൾ കുറഞ്ഞിരുന്നെങ്കിലും വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിനെ തുടർന്നാണ് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവിഭവങ്ങളില്‍ ചൈനീസ് അധികൃതര്‍ പരിശോധന കര്‍ശനമാക്കിയത്.
Post Your Comments