തൃശൂർ : കൊടകര കുഴൽപണക്കേസിൽ ഇനിയും ലഭിക്കാനുള്ള രണ്ടേകാൽ കോടിയോളം രൂപ കണ്ടെടുക്കാനുള്ള പൊലീസിന്റെ ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല. ഇതിനിടെ ബിജെപി ജില്ലാ സെക്രട്ടറി ഉല്ലാസ് ബാബുവിനെ പോലീസ് വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. കുഴൽ തട്ടിപ്പു നടന്നതിനു ശേഷമുള്ള ദിവസങ്ങളിൽ വലിയ കടബാധ്യത ഉല്ലാസ് തീർത്തിരുന്നു.
ഇതു കുഴൽപണത്തട്ടിപ്പു നടന്നതിനു ശേഷമുള്ള ദിവസങ്ങളിൽ വലിയ കടബാധ്യത ഉല്ലാസ് തീർത്തിരുന്നു. ഇതു കുഴൽപണത്തട്ടിപ്പു സംഘം നൽകിയ പണമാണെന്ന ആരോപണം വ്യാപകമായി സിപിഎം കോൺഗ്രസ് അനുഭാവികളും മറ്റും ഉന്നയിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി അറിയാനാണു മൊഴിയെടുത്തത്.
read also: കുഴൽപണക്കേസ്: ഇരുട്ടിൽ തപ്പി പോലീസ്, 2.25 കോടി കിട്ടിയില്ല, 10 പ്രതികളെ വീണ്ടും ചോദ്യം ചെയ്യും
ഒരു ദേവസ്വത്തിനു നൽകാനുള്ള കടബാധ്യത ബാങ്കിലൂടെയാണ് അടച്ചതെന്നും ഈ പണത്തിനു രേഖയുണ്ടെന്നും പറഞ്ഞ ഉല്ലാസ് ബാബു ആരോപണം നിഷേധിച്ചു. ഇത് സംബന്ധിച്ചുള്ള രേഖകൾ കൈമാറിയതോടെ വിട്ടയച്ചു. ബിജെപി നേതാക്കളെ വേട്ടയാടുകയാണു പൊലീസെന്ന് ഉല്ലാസ് ബാബു ആരോപിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ എൻഡിഎ സ്ഥാനാർഥിയായിരുന്നു ഉല്ലാസ് ബാബു.
Post Your Comments