ഡൽഹി: അമിതവേഗതമൂലം അപകടങ്ങൾ പതിവായതിന് പിന്നാലെ ഡൽഹിയിൽ വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗതവകുപ്പ്. ഇത് സംബന്ധിച്ച ഉത്തരവിൽ ദില്ലി ട്രാഫിക് പൊലീസ് ഡെപ്യൂട്ടി കമീഷണർ ഒപ്പുവെച്ചു. നിയമ ലംഘനം നടത്തുന്ന വാഹന ഉടമകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ഗതാഗതവകുപ്പ് അറിയിച്ചു.
ഹൈവേകളിലെയും ഫ്ലൈ ഓവറുകളിലെയും കാറുകൾ, ടാക്സികൾ, ജീപ്പ് തുടങ്ങിയവയുടെ വേഗത മണിക്കൂറിൽ 50-70 കിലോമീറ്ററായും, റെസിഡൻഷ്യൽ ഏരിയകൾ, വാണിജ്യ കേന്ദ്രങ്ങൾ, സർവീസ് റോഡുകൾ എന്നിവയ്ക്കുള്ളിലെ എല്ലാ ചെറിയ റോഡുകളിലും വേഗത മണിക്കൂറിൽ 30 കിലോമീറ്ററായും ആണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
ഹൈവേകളിലെയും ഫ്ലൈ ഓവറുകളിലെയും ഇരുചക്രവാഹനങ്ങളുടെ വേഗത 50-60 കിലോമീറ്റർ ആക്കി നിർണ്ണയിച്ചു. ഇരുചക്രവാഹനങ്ങൾക്ക് റെസിഡൻഷ്യൽ ഏരിയകൾ, വാണിജ്യ കേന്ദ്രങ്ങൾ, സർവീസ് റോഡുകൾ എന്നിവയ്ക്കുള്ളിലെ എല്ലാ ചെറിയ റോഡുകളിലെയും വേഗത 30 കിലോമീറ്ററായാണ് പുനർനിർണയിച്ചിട്ടുള്ളത്.
Delhi Traffic Police has revised maximum speed limit all over Delhi for different categories of Motor Vehicles plying on Delhi Roads which has been published in Delhi Gazette vide No https://t.co/P0P1QhqSmE.20/4/2003/HP-II/1324 and the copy of this notification is attached below pic.twitter.com/pCUtdr4yH0
— Delhi Traffic Police (@dtptraffic) June 11, 2021
Post Your Comments