KeralaLatest NewsNews

മാഫിയ സംഘങ്ങളെ സഹായിക്കാൻ ഉത്തരവിറക്കുന്ന സർക്കാരാണ് പിണറായി വിജയന്റേത് : വി. മുരളീധരൻ

കോടിക്കണക്കിന് മരം മുറിച്ച് കടത്തിയതിന്റെ ചെറിയ ഭാഗങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്

കോഴിക്കോട് : വയനാട് മുട്ടിൽ വനം കൊള്ള കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. മാഫിയകളെ സഹായിക്കാൻ ഉത്തരവിറക്കുന്ന ആദ്യ സർക്കാരാണ് പിണറായി വിജയന്റേതെന്നും വി.മുരളീധരൻ പറഞ്ഞു. മുട്ടിൽ വനം കൊള്ള കേസിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു അദ്ദേഹം.

കോടിക്കണക്കിന് മരം മുറിച്ച് കടത്തിയതിന്റെ ചെറിയ ഭാഗങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കേണ്ട സർക്കാർ നിയമ ലംഘനം കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുന്നുവെന്നും  മുരളീധരൻ പറഞ്ഞു.

Read Also  :  മുട്ടില്‍ വനംകൊള്ള: കേന്ദ്രവനം പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി ബി.ജെ.പി നേതാക്കൾ

കഴിഞ്ഞ ദിവസം നിയമസഭയിൽ ഒരു മന്ത്രി പറഞ്ഞത് താൻ മന്ത്രിയായിരുന്ന സമയത്തല്ല മരം മുറിയെന്നാണ്. ആദ്യ പിണറായി സർക്കാരിലെ വനം മന്ത്രിയുടേയും റവന്യൂമന്ത്രിയുടേയും അറിവോടെയല്ലാതെ ഇത്രയും വലിയ കൊളള നടക്കില്ല. ഇതിന് രാഷ്ട്രീയ നേതൃത്വത്തിന്റേയും ഉദ്യോഗസ്ഥ വിഭാഗങ്ങളുടേയും പിന്തുണയുണ്ടെന്നും മുരളീധരൻ പറഞ്ഞു. തട്ടിപ്പിന് ഉത്തരവാദിയായ മുഴുവൻ ആളുകൾക്കെതിരേയും നടപടിയുണ്ടാവണമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button