KeralaLatest NewsNews

വ്യാജ പ്രചാരണം നടത്തിയവർ കുടുങ്ങും: നിയമനടപടിയുമായി സന്ദീപ് വാര്യര്‍

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന വക്താവായ സന്ദീപ് വാര്യര്‍ക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അഭിഭാഷകനായ ശങ്കു ടി ദാസ്. അടിസ്ഥാനരഹിതവും അവാസ്തവികവും അസംബന്ധവുമായ വ്യാജവാർത്ത പ്രചരിപ്പിച്ചവർക്ക് എതിരെ അടുത്ത ദിവസം തന്നെ വക്കീൽ നോട്ടീസ് അയക്കുന്നതാണെന്ന് അഭിഭാഷകൻ ശങ്കു ടി ദാസ് അറിയിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Also Read:10 വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും സജിതയ്ക്ക് അസുഖം വന്നിട്ടില്ലെന്ന് റഹ്‌മാൻ: ഒരു കുറവും വരുത്താതെ നോക്കിയെന്ന് സജിത

‘ബിജെപി സംസ്ഥാന വക്താവായ സന്ദീപ് വാര്യർക്ക് എതിരെ നടന്ന അപവാദ പ്രചാരണ വിഷയത്തിൽ യുക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അടിസ്ഥാന രഹിതവും അവാസ്തവികവും അസംബന്ധവുമായ വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്ക് എതിരെ അടുത്ത ദിവസം തന്നെ ലോയർ നോട്ടീസ് അയക്കുന്നതാണ്.’- ശങ്കു ടി ദാസ് ഫേസ്‌ബുക്കിൽ കുറിച്ചു.

സന്ദീപ് വാര്യരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിച്ചുവെന്ന പ്രചാരണങ്ങളെ തള്ളി പൊതുപ്രവര്‍ത്തകനും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ എ.എച്ച് ഹഫീസ് രംഗത്തെത്തിയിരുന്നു. സന്ദീപ് വാര്യർ സംഘിയാണെന്നും ആ ഫാസിസത്തിൻറ്റെ മാർഗം തന്റെ കാഴ്ചപ്പാടിൽ എതിർക്കേണ്ടത് തന്നെയാണെന്നും എന്നാൽ അത് മസാല പുരട്ടിയല്ല ആശയപരമായാണ് എതിർക്കേണ്ടതെന്നും എ.എച്ച് ഹഫീസ് അഭിപ്രായപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button