മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ശിവസേന എന്നും ഒപ്പമുണ്ടാകുമെന്ന് ശരദ് പവാര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Also Read: യഥാർത്ഥ കൃഷിക്കാരുടെ രക്ഷകനായി മാറുകയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമം: സന്തോഷ് പണ്ഡിറ്റ്
‘1977ല്‍ രാഷ്ട്രീയ സാഹചര്യം മുഴുവന്‍ ഇന്ദിരാ ഗാന്ധിയ്ക്ക് എതിരായപ്പോഴും ബാല്‍ താക്കറെ മാത്രമാണ് അവര്‍ക്കൊപ്പം നിന്നത്. ഇന്ദിരയുടെ പാര്‍ട്ടിക്കെതിരെ ഒരു സ്ഥാനാര്‍ത്ഥിയെ പോലും മത്സരിപ്പിക്കില്ലെന്ന് ബാല്‍ താക്കറെ അന്ന് വാക്ക് കൊടുത്തിരുന്നു. ആ വാക്ക് അദ്ദേഹം പാലിക്കുകയും ചെയ്തു. സമാനമായ രീതിയില്‍ ശിവസേന ഇന്ന് ഞങ്ങളോടൊപ്പമാണ് അധികാരത്തിലുള്ളത്. യോഗത്തിന് ശേഷം ശിവസേന നിലപാട് മാറ്റുമെന്ന് പറയുന്നവര്‍ സ്വപ്‌നലോകത്താണ്’ – ശരദ് പവാര്‍ വ്യക്തമാക്കി.
താക്കറെ-മോദി കൂടിക്കാഴ്ചയ്ക്ക് ശേഷം ആത്മവിശ്വാസം കൂടുതല്‍ വര്‍ധിക്കുകയാണുണ്ടായതെന്ന് ശരദ് പവാര്‍ പറഞ്ഞു. ‘മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ അഞ്ച് വര്‍ഷം ഭരിക്കും. സംസ്ഥാനത്തെ ജനങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും. ഇതിനോടൊപ്പം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ലോക്‌സഭ തെരഞ്ഞെടുപ്പിലും മികച്ച പ്രകടനം നടത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും’ ശരദ് പവാര്‍ വ്യക്തമാക്കി.
Post Your Comments