Latest NewsKeralaIndiaNews

10 വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും സജിതയ്ക്ക് അസുഖം വന്നിട്ടില്ലെന്ന് റഹ്‌മാൻ: ഒരു കുറവും വരുത്താതെ നോക്കിയെന്ന് സജിത

യുവാവിന്റെ വീട്ടുകാരോ പോലീസോ നാട്ടുകാരോ ആരും സംഭവമറിഞ്ഞില്ല

നെന്മാറ: പത്ത് വർഷം വീട്ടുകാരറിയാതെ യുവാവ് പെൺകുട്ടിയെ സ്വന്തം വീട്ടിൽ താമസിപ്പിച്ച റിപ്പോർട്ട് കണ്ട് ഞെട്ടിയിരിക്കുകയാണ് കേരളം. അയിലൂര്‍ കാരക്കാട്ടുപറമ്ബ് മുഹമ്മദ് ഖനിയുടെ മകന്‍ റഹ്മാനാണ് (34) സമീപവാസിയായ വേലായുധന്റെ മകള്‍ സജിതയെ (28) വീട്ടില്‍ താമസിപ്പിച്ചത്. യുവാവിന്റെ വീട്ടുകാരോ പോലീസോ നാട്ടുകാരോ ആരും സംഭവമറിഞ്ഞില്ല. മകളെ കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷമെന്ന് സജിതയുടെ മാതാപിതാക്കൾ.

Also Read:‘പള്ളികൾ മതവിശ്വാസത്തിൽ ഒതുങ്ങി നിന്നില്ലെങ്കിൽ പാതിരിക്കൂട്ടത്തെ തെരുവിൽ ചോദ്യം ചെയ്യേണ്ടി വരും’: പ്രമോദ് പുഴങ്കര

‘മകളെ തിരിച്ച് കിട്ടിയതിൽ സന്തോഷം, മരിച്ച് പോയെന്നായിരുന്നു കരുതിയത്, വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്.’ സജിതയുടെ മാതാപിതാക്കൾ പറയുന്നു. മാതാപിതാക്കളെ പേടിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് റഹ്‌മാൻ മനോരമ ന്യൂസിനോട് പ്രതികരിച്ചു. പത്ത് വർഷം സജിതയെ ഒരു കുറവും വരുത്താതെയാണ് നോക്കിയതെന്നും സ്വന്തം മുറിയിലാണ് ഒളിച്ച് താമസിപ്പിച്ചതെന്നും യുവാവ് പറയുന്നു. തന്നെ യാതൊരു കുറവും വരുത്താതെയാണ് ഇക്കാലമത്രയും നോക്കിയതെന്ന് സജിതയും വെളിപ്പെടുത്തുന്നു.

‘പത്ത് വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും സജിതയ്ക്ക് അസുഖങ്ങളൊന്നും വന്നിരുന്നില്ല. ചെറിയ തലവേദനയും വയറുവേദനയും വരുമെന്നല്ലാതെ മറ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ല. പ്രണയത്തിൽ വീട്ടുകാർക്ക് താല്പര്യമുണ്ടായിരുന്നില്ല. ഇലക്ട്രിക്ക് കാര്യങ്ങളൊക്കെ നന്നായി അറിയാം. അങ്ങനെയാണ് റിമോർട്ടിൽ വർക്ക് ചെയ്യുന്ന വാതിലൊക്കെ വെച്ചത്.’ റഹ്‌മാൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button