Latest NewsKeralaNews

കുറ്റവാളി തൊണ്ടിസഹിതം പിടിക്കപ്പെടുമ്പോഴുള്ള വെപ്രാളമാണ് സുരേന്ദ്രന്‍റേത്: പി. ജയരാജൻ

തെളിവുകളുടെ അടിസ്ഥാനത്തില്‍ സുരേന്ദ്രനെ കുറ്റവാളിയായി തന്നെയാണ് ജനം കണക്കാക്കുന്നതെന്നും പി. ജയരാജന്‍ പറഞ്ഞു

കൊച്ചി : ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ആരോപണം അപ്രസക്തമെന്ന് സി.പി.എം നേതാവ് പി. ജയരാജന്‍. ആർ.ജെ.പി നേതാവ് പ്രസീതയുമായി താൻ കൂടികാഴ്ച നടത്തിയെന്ന സുരേന്ദ്രന്‍റെ ആരോപണത്തിന് വിശദീകരണം നൽകുകയായിരുന്നു പി. ജയരാജന്‍. തൊണ്ടിസഹിതം പിടിക്കപ്പെട്ടപ്പോള്‍ കുറ്റവാളി നടത്തുന്ന വെപ്രാളമാണ് സുരേന്ദ്രന്‍ ഇപ്പോള്‍ നടത്തുന്ന ആക്ഷേപങ്ങളെന്നും പി ജയരാജന്‍ കണ്ണൂരില്‍ പ്രതികരിച്ചു.

താന്‍ പ്രസീതയെ കണ്ടോ ഇല്ലയോ എന്നതിലൊന്നും പ്രസക്തിയില്ല, കെ. സുരേന്ദ്രനെതിരായ ആരോപണത്തിലാണ് അന്വേഷണം വേണ്ടതെന്നും ജയരാജന്‍ പറഞ്ഞു. ഇവിടെ ജാനുവിന്‍റെ പാര്‍ട്ടിയുടെ ട്രഷററായ പ്രസീത ഗൗരവമായ ആക്ഷേപങ്ങളാണ് ഉയര്‍ത്തിയത്. വോയിസ് ക്ലിപ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. അതിനാണ് സുരേന്ദ്രന്‍ മറുപടി നല്‍കേണ്ടത്. പ്രസീതയെ ആര് ബന്ധപ്പെട്ടു, ആര് കൂടിക്കാഴ്ച നടത്തിയെന്നെല്ലാം അപ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also : ആ ചിത്രം പുറത്തിറങ്ങുന്നതോടെ സിജു വിൽ‌സന്റെ കരിയര്‍ മാറ്റി എഴുതപ്പെടുമെന്ന് വിനയൻ

ഒരു കുറ്റവാളി തൊണ്ടി സഹിതം പിടിക്കപ്പെടുന്ന സാഹചര്യത്തില്‍ കാണിക്കുന്ന വെപ്രാളത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം പ്രസ്താവനകളൊക്കെ പുറത്തേക്ക് വരുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ സുരേന്ദ്രനെ കുറ്റവാളിയായി തന്നെയാണ് ജനം കണക്കാക്കുന്നതെന്നും പി. ജയരാജന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button