കൊല്ലം : സത്യവാങ്മൂലം ഇല്ലെന്ന പേരിൽ പൊതു ശൗചാലത്തിൽ പോകുകയായിരുന്ന യുവാവിൽ നിന്നും പിഴ ഈടാക്കി പോലീസ്. ഏഴിപ്പുറം സ്വദേശിയായ ഓട്ടോ ഡ്രൈവർക്കാണ് ദുരനുഭവം നേരിട്ടത്.
ലോക്ക്ഡൗൺ ലംഘിച്ചെന്ന പേരിൽ 2000 രൂപയാണ് യുവാവിൽ നിന്നും പോലീസ് ഈടാക്കിയത്.
ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. പാരിപ്പള്ളി ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറാണ് യുവാവ്. മുക്കടയിലാണ് യുവാവ് താമസിച്ചിരുന്നത്. ഇയാളുടെ താമസ സ്ഥലത്ത് ശൗചാലയം ഇല്ലാത്തതിനാൽ മുക്കടയിലെ പെട്രോൾ പമ്പിനോട് ചേർന്നുള്ള പൊതു ശൗചാലയമാണ് യുവാവ് കാലങ്ങളായി ഉപയോഗിച്ചിരുന്നത്.
Read Also : ബിജെപി നേതാക്കള്‍ തടങ്കലില്‍ വെച്ച് ഭീഷണിപ്പെടുത്തിയെന്ന് കെ സുന്ദര: ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി ഇങ്ങനെ
ഞായറാഴ്ച പ്രഭാത കർമ്മത്തിനായി പൊതു ശൗചാലയത്തിലേക്ക് ഓട്ടോയിൽ പോകുന്നതിനിടെ പോലീസ് തടയുകയായിരുന്നു. തുടർന്ന് സത്യവാങ്മൂലം ആവശ്യപ്പെട്ടു. യുവാവ് തന്റെ യാത്രാ ഉദ്ദേശ്യം വ്യക്തമാക്കിയെങ്കിലും പോലീസ് പിഴ അടയ്ക്കണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. പിന്നീട് ഓട്ടോയും കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ യുവാവ് മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും യുവാവിനെ കൊണ്ട് പിഴ അടപ്പിച്ച ശേഷമാണ് ഓട്ടോ പോലീസ് വിട്ടു കൊടുത്തത്.
Post Your Comments