തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ലോക്ക് ഡൗണിൽ നിലവിലെ ഇളവുകള്‍ക്കു പുറമേ വെള്ളിയാഴ്ച്ച കൂടുതല്‍ ഇളവുകൾ. എന്നാൽ ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായിരിക്കും. ശനിയും ഞായറും ഹോട്ടലുകളില്‍ പോയി പാഴ്സല്‍ വാങ്ങാന്‍ അനുവദിക്കില്ല; ഹോം ഡെലിവറി മാത്രം അനുവദിക്കും.
Read Also : ചൂട് കാലാവസ്ഥയിൽ കോവിഡ് വ്യാപനം കുറയുമോ ? : പുതിയ പഠന റിപ്പോർട്ട് പറയുന്നതിങ്ങനെ
നാളത്തെ കൂടുതൽ ഇളവുകൾ :
കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ നാളെയും തുടരും. മുൻപ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും 16 ശേഷമേ ആരംഭിക്കൂ.
വാഹന ഷോറൂമുകളിൽ 7 മുതൽ ഉച്ചയ്ക്ക് 2 വരെ മെയിന്റനൻസ് ജോലിയാകാം. മറ്റു പ്രവർത്തനങ്ങളും വിൽപനയും പറ്റില്ല.
നിർമാണ മേഖലയിലുള്ള സൈറ്റ് എൻജിനീയർമാർക്കും സൂപ്പർവൈസർമാർക്കും തിരിച്ചറിയൽ കാർഡ്/ രേഖ കാട്ടി യാത്ര ചെയ്യാം.
സ്റ്റേഷനറി, ആഭരണം, ചെരിപ്പ്, തുണി, കണ്ണട, ശ്രവണ സഹായി, പുസ്തകം എന്നിവ വിൽക്കുന്ന കടകൾക്കും അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങളും തുറക്കാം. സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നാളെ പ്രവര്‍ത്തിക്കും.
Post Your Comments