കൊല്ലം: ആയൂരില്‍ കാമുകന്‍ യുവതിയെ തീകൊളുത്തി കൊന്നത് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്നുണ്ടായ വഴക്കിൽ. ആയൂര്‍ സ്വദേശി ആതിരയാണ് കൊല്ലപ്പെട്ടത്. 28 വയസ്സായിരുന്നു.ആയൂര്‍ ഇടമുളയ്ക്കല്‍ സ്വദേശി ഷാനവാസ് യുവതിയെ തീകൊളുത്തി കൊല്ലുകയായിരുന്നു. ഇരുവരും മുൻപ് വേറെ വിവാഹം കഴിച്ചിരുന്നതാണെന്നും അതിൽ കുട്ടികളുണ്ടെന്നും നാട്ടുകാർ പറയുന്നു.
ആതിരയും ഷാനവാസും ഭാര്യഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞിരുന്നതെങ്കിലും നിയമപരമായി ഇരുവരും വിവാഹം കഴിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്തത് സംബന്ധിച്ച് ഉണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. മൂന്ന് വര്‍ഷമായി ആതിരയും ഷാനവാസും ഒരുമിച്ചാണ് താമസം. ഇരുവർക്കും ആറുമാസം പ്രായമുള്ള കുഞ്ഞുള്ളതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ നിലയില്‍ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാനവാസിനും പരിക്കേറ്റിട്ടുണ്ട്. 40 ശതമാനം പൊള്ളലേറ്റ ഷാനവാസ് ചികിത്സയിലാണ്. മരണത്തിന് മുന്‍പ് ആതിര നല്‍കിയ മൊഴിയില്‍ ഷാനവാസാണ് തീ കൊളുത്തിയതെന്ന് പറഞ്ഞിട്ടുണ്ട്.
Post Your Comments