കാസര്‍കോട്: നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന കേസില്‍ കെ സുന്ദരയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ബിജെപി നേതാക്കള്‍ തട്ടിക്കൊണ്ടു പോയെന്നും ഭീഷണിപ്പെടുത്തിയെന്നും കെ സുന്ദര ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തി. ഷേണിയിലെ ബന്ധുവിന്റെ വീട്ടില്‍ വച്ചാണ് ക്രൈംബ്രാഞ്ച് സുന്ദരയുടെ മൊഴി രേഖപ്പെടുത്തിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്.
മഞ്ചേശ്വരത്ത് നിന്നുള്ള നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ തനിക്ക് പണം നല്‍കിയതെന്നായിരുന്നു കെ സുന്ദരയുടെ വെളിപ്പെടുത്തല്‍. രണ്ടര ലക്ഷം രൂപയാണ് തനിക്ക് ലഭിച്ചതെന്നും പ്രാദേശിക നേതാക്കള്‍ വീട്ടിലെത്തിയാണ് പണം നല്‍കിയതെന്നും സുന്ദര പറഞ്ഞിരുന്നു. പണം നല്‍കുന്നതിന് മുന്‍പ് ബിജെപി പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടുപോയെന്നും തടങ്കലില്‍വച്ചെന്നും നേരത്തെ സുന്ദര പോലീസിനും മൊഴി നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ തന്നെയാണ് ഇന്ന് ക്രൈബ്രാഞ്ചിനോടും സുന്ദര പറഞ്ഞത്.
Read Also: കുറ്റവാളി തൊണ്ടിസഹിതം പിടിക്കപ്പെടുമ്പോഴുള്ള വെപ്രാളമാണ് സുരേന്ദ്രന്‍റേത്: പി. ജയരാജൻ
സുന്ദരയുടെ വെളിപ്പെടുത്തിലിന് പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന വി വി രമേശന്‍ കെ സുരേന്ദ്രനെതിരെ കാസര്‍കോട് പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് പോലീസ് സുരേന്ദ്രനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
Post Your Comments