Latest NewsNewsInternational

കോവിഡ് ശ്വാസകോശത്തെ മാത്രമല്ല തലച്ചോറിനെയും ബാധിക്കും, ബുദ്ധിശക്തിയ്ക്ക് കേട് വരാനും സാധ്യത: ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

ബുദ്ധിശക്തിയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗമായ ഗ്രേ മാറ്ററിനെ ചുരുക്കാൻ കോവിഡിന് കഴിയും

ന്യൂയോർക്ക്: കോവിഡ് വൈറസ് ശ്വാസകോശത്തെ മാത്രമല്ല തലച്ചോറിനെയും ബാധിക്കുമെന്ന് കണ്ടെത്തൽ. കോവിഡ് തലച്ചോറിന് സാരമായ പ്രശ്‌നം വരുത്തുമെന്നാണ് നാഡീരോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ബുദ്ധിശക്തിയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗമായ ഗ്രേ മാറ്ററിനെ ചുരുക്കാൻ കോവിഡിന് കഴിയുമെന്നും നാഡീരോഗ വിദഗ്ധർ പറയുന്നു.

Read Also: ക്ഷേത്രഭൂമിയിലെ ഗോതമ്പ് വിൽക്കാൻ ദൈവങ്ങളുടെ ആധാര്‍ കാര്‍ഡ് നിർബന്ധം: രാമന്റെയും സീതയുടെയും ആധാര്‍ കാര്‍ഡിനായി പൂജാരി

കോവിഡ് രോഗം രൂക്ഷമായി ഓക്സിജൻ തെറാപ്പി വേണ്ടി വന്നവർക്ക് ഗ്രേ മാറ്റർ സ്ഥിതിചെയ്യുന്ന തലച്ചോറിന്റെ മുൻഭാഗം കാര്യമായി ചുരുങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്‌കാനിംഗിലാണ് ഇക്കാര്യം വ്യക്തമായതെന്നും ഗവേഷകർ വ്യക്തമാക്കി. ജോർജിയ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ന്യൂറോബയോളജി ഓഫ് സ്ട്രെസ് എന്ന മെഡിക്കൽ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏറെനാൾ ഓക്സിജൻ തെറാപ്പി വേണ്ടവർക്കും വെന്റിലേറ്ററിൽ കഴിഞ്ഞവർക്കും ഭാവിയിൽ നാഡീസംബന്ധമായ പ്രശ്നങ്ങൾ കൂടുതലായി ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വെളിപ്പെടുത്തൽ.

Read Also: പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് സുവേന്ദു അധികാരി

ഓർമ്മ, ചലനശേഷി, വികാരങ്ങൾ എന്നിവയുടെ നിയന്ത്രണയത്തിന്റെയും വിവരങ്ങളുടെ ക്രോഡീകരണത്തിന്റെയും കേന്ദ്രമാണ് ഗ്രേ മാറ്ററുകൾ. ഇവ നേരാംവണ്ണം പ്രവർത്തിക്കാതെ വരുന്നത് മൂലം കുഴപ്പങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും രക്താതിസമ്മർദ്ദവും, അമിതവണ്ണവും തലച്ചോറിന് മറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നവർക്ക് ഈ പ്രശ്‌നങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും പദ്മശ്രീ ജേതാവ് ഡോ.ബി.എൻ ഗംഗാധർ പറഞ്ഞു. തലച്ചോറിൽ ഗ്രേമാറ്റർ പൊതുവിൽ കുറഞ്ഞവർക്ക് കടുത്ത മൂഡ് വ്യതിയാനങ്ങളും ഉൽകണ്ഠാ രോഗങ്ങളും ഉണ്ടാകാനിടയുണ്ട്. ഈ അവസ്ഥയാകും കോവിഡ് വന്നുപോയവർക്ക് ഉണ്ടാകാനിടയുള്ളതെന്ന് ഗംഗാധർ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്.

Read Also: 24 മണിക്കൂറിനിടെ രാജ്യത്ത് രേഖപ്പെടുത്തിയത് 6,148 കോവിഡ് മരണങ്ങള്‍: കാരണം ഇതാണ്

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

* തലച്ചോറിനുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി സ്ട്രെസ് കുറയ്ക്കാൻ ശ്രദ്ധിക്കുക.
* രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കുക.
* പസിലുകൾ പോലുളളവ ഉപയോഗിച്ച് തലച്ചോറിന്റെ ശക്തി വർദ്ധിപ്പിക്കുക.
* പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുകയും പഴങ്ങൾ, പച്ചക്കറികൾ എന്നിവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുക.
* 8 മുതൽ 9 മണിക്കൂർ വരെ കൃത്യമായി ഉറങ്ങുക.
* അസാധാരണ ലക്ഷണങ്ങൾ കാണുന്നവർ ഉടൻ ഡോക്ടറെ സമീപിക്കുക.

Read Also: 24 മണിക്കൂറിനിടെ രാജ്യത്ത് രേഖപ്പെടുത്തിയത് 6,148 കോവിഡ് മരണങ്ങള്‍: കാരണം ഇതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button