ന്യൂഡൽഹി: രാജ്യത്ത് ധാന്യവിളകളുടെ താങ്ങുവില കൂട്ടി കേന്ദ്രസര്‍ക്കാര്‍. നെല്ലിന് ക്വിന്‍റലിന് 72 രൂപ കൂട്ടി താങ്ങുവില 1940 രൂപയാക്കി. കഴിഞ്ഞ വര്‍ഷത്തെ 1868 രൂപയില്‍ നിന്നാണ് ക്വിന്‍റലിന് 1949 രൂപയായി നെല്ലിന്‍റെ താങ്ങുവില കൂട്ടിയത്. എള്ളിന് 452 രൂപ, തുവരപ്പരിപ്പിനും ഉഴുന്നിനും 300 രൂപ എന്നിങ്ങനെയാണ് ക്വിന്‍റലിന് വില കൂട്ടിയത്.
read also: അനധികൃത സമാന്തര ടെലിഫോണ്‍ എക്സ്‌ചേഞ്ച്: മലപ്പുറം സ്വദേശിയും കൂട്ടാളിയും ബെംഗളൂരുവില്‍ അറസ്റ്റില്‍
താങ്ങുവിലയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ഇക്കാര്യം സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും കേന്ദ്ര കൃഷിമന്ത്രി വ്യക്തമാക്കി. കാര്‍ഷിക നിയമം പിന്‍വലിക്കുക എന്ന ഉപാധി ഒഴികെയുള്ളവയില്‍ കര്‍ഷകരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് മന്ത്രി നരേന്ദ്രസിങ്ങ് തോമര്‍ വ്യക്തമാക്കി. അതേസമയം കര്‍ഷക സമരം തുടരുന്നതിനിടെയാണ് കേന്ദ്ര നീക്കം.
Post Your Comments