KeralaLatest NewsNews

കോഴിക്കോട് സ്റ്റീൽ ബോംബ് കണ്ടെത്തി: അന്വേഷണം ആരംഭിച്ച് പോലീസ്

വായനശാലക്ക് സമീപത്തായാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്

കോഴിക്കോട്: കോഴിക്കോട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ചങ്ങരോത്ത് പഞ്ചായത്തിലെ പട്ടാണിപ്പാറയിൽ വായനശാലക്ക് സമീപത്തായാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികൾ വായനശാലയുടെ പരിസരം വൃത്തിയാക്കുന്നതിനിടെയാണ് ബോംബുകൾ ശ്രദ്ധയിൽപ്പെട്ടത്. രണ്ടു സ്റ്റീൽ ബോംബുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.

Read Also: നരേന്ദ്ര മോദി രാജ്യത്തെ ‘ടോപ് ലീഡർ’: ശിവസേന നേതാവിന്റെ പ്രതികരണത്തിൽ അമ്പരന്ന് കോൺഗ്രസും എൻസിപിയും

അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ബോംബ് സ്‌ക്വാഡെത്തി ബോംബുകൾ നിർവീര്യമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പെരുവണ്ണാമുഴി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read Also: ബാങ്ക് ഇടപാടുകള്‍ സുഗമമായി നടക്കാന്‍ ഉപഭോക്താക്കള്‍ ഈ നിബന്ധന പാലിച്ചിരിക്കണമെന്ന് എസ്.ബി.ഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button