കോഴിക്കോട്: പാഠപുസ്തകം വാങ്ങി വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെ ടിപ്പറിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. മുക്കം, മാമ്പറ്റ ബൈപ്പാസ് റോഡിലെ കുറ്റിപ്പാലക്ക് സമീപത്താണ് സംഭവം. അഗസ്ത്യൻ മുഴി തടപ്പറമ്പ് കൃഷ്ണന്റെ മകൻ അനന്തു കൃഷ്ണ (20), കൃഷ്ണന്റെ സഹോദരിയുടെ മകൾ സ്‌നേഹ പ്രോമോദ് (14) എന്നിവരാണ് മരിച്ചത്.
Read Also: സംസ്ഥാനത്ത് ഇന്ന് 14,424 പേർക്ക് കോവിഡ്: കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
സ്‌കൂളിൽ നിന്ന് പുസ്തകം വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടിപ്പർ വന്നിടിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.
ഇടിയുടെ ശക്തിയിൽ റോഡിലേക്ക് തെറിച്ച് വീണ ഇരുവരും ടിപ്പർ ലോറിയുടെ ചക്രത്തിന്റെ അടിയിൽപ്പെടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹങ്ങൾ. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.
Read Also: നികേഷിന്റെ പ്രതികരണത്തിൽ സുധാകരനോടുള്ള ‘പക’യുടെ കനൽ: വൈറലാകുന്ന കുറിപ്പ്
Post Your Comments