Latest NewsKeralaNews

മു​റി​ച്ചു​ക​ട​ത്തി​യ​ത് നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള മ​ര​ങ്ങ​ള്‍: കോടികളുടെ കൊള്ളയ്ക്ക് ഒത്താശ ചെയ്തത് സർക്കാരോ?

ഉ​ത്ത​ര​വ്​ ദു​ര്‍​വ്യാ​ഖ്യാ​നം ചെ​യ്​​ത്​ കാ​സ​ര്‍​കോ​ട്​​ ഉ​ള്‍​പ്പെടെ സം​സ്ഥാ​ന​ത്തിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സ​മാ​ന മ​രം​മു​റി ന​ട​ന്നു.

തി​രു​വ​ന​ന്ത​പു​രം: റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിൽ സംസ്ഥാനത്ത് നടന്നത് വൻ മരംകൊള്ള. 2020 ഒ​ക്​​ടോ​ബ​റി​ലെ വി​വാ​ദ ഉ​ത്ത​ര​വ്​ മ​റ​യാ​ക്കിയാണ് കോടികളുടെ കൊള്ള നടന്നത്. ക​ര്‍​ഷ​ക​ര്‍ ​വെച്ചു​പി​ടി​പ്പി​ച്ച ച​ന്ദ​നം ഒ​ഴി​കെ മ​ര​ങ്ങ​ള്‍ മു​റി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്ന​താ​യി​രു​ന്നു റ​വ​ന്യൂ വ​കു​പ്പ്​ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ്. മ​രം​മു​റി​ക്കാ​ന്‍ ​ക​ര്‍​ഷ​ക​ര്‍ അ​നു​മ​തി വാ​ങ്ങേ​ണ്ട​തി​ല്ലെ​ന്നും അ​ത്ത​രം മ​രം​മു​റി ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തിന്റെ മ​റ​വി​ലാ​ണ്​ മ​രം​മു​റി ന​ട​ന്ന​തെ​ന്ന്​ വ്യ​ക്തം.

Read Also: കോവിഡ് വ്യാപനത്തിനിടയിൽ പരീക്ഷയുമായി കേരളാ സർവ്വകലാശാല; മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് ശശി തരൂരിന്റെ കത്ത്

മ​രം​മു​റി കേ​സ് ച‍ര്‍​ച്ച​യാ​യ​തോ​ടെ ക​ഴി​ഞ്ഞ​ദി​വ​സം വ​നം​ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന് സെ​ക്ര​ട്ട​റി ന​ല്‍​കി​യ പ്രാ​ഥ​മി​ക റി​പ്പോ‍ര്‍​ട്ടി​ലാ​ണ്​ വ​നം, റ​വ​ന്യൂ വ​കു​പ്പു​ക​ള്‍​ക്ക് വീ​ഴ്ച​പ​റ്റി​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. വ​നം​ വ​കു​പ്പി​ലെ ചി​ല ഉന്ന​ത​ര്‍​ക്ക്​ മ​രം​മു​റി​യി​ല്‍ പ​ങ്കു​ണ്ടെ​ന്ന വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​രു​ന്നു. ഉ​ത്ത​ര​വ്​ ദു​ര്‍​വ്യാ​ഖ്യാ​നം ചെ​യ്​​ത്​ കാ​സ​ര്‍​കോ​ട്​​ ഉ​ള്‍​പ്പെടെ സം​സ്ഥാ​ന​ത്തിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സ​മാ​ന മ​രം​മു​റി ന​ട​ന്നു. എന്നാൽ മു​ട്ടി​ല്‍ മ​രം​മു​റി കേ​സി​ല്‍ റ​വ​ന്യൂ, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വീ​ഴ്ച പ​റ്റി​യെ​ന്നാ​ണ് വ​നം വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട്. ഇ​തി​നെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ ചീ​ഫ് ഫോ​റ​സ്​​റ്റ്​ ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ (വി​ജി​ല​ന്‍​സ്) ഗം​​ഗാ സി​ങ്ങി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button