തിരുവനന്തപുരം: റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിൽ സംസ്ഥാനത്ത് നടന്നത് വൻ മരംകൊള്ള. 2020 ഒക്ടോബറിലെ വിവാദ ഉത്തരവ് മറയാക്കിയാണ് കോടികളുടെ കൊള്ള നടന്നത്. കര്‍ഷകര്‍ വെച്ചുപിടിപ്പിച്ച ചന്ദനം ഒഴികെ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കുന്നതായിരുന്നു റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവ്. മരംമുറിക്കാന്‍ കര്‍ഷകര്‍ അനുമതി വാങ്ങേണ്ടതില്ലെന്നും അത്തരം മരംമുറി തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. അതിന്റെ മറവിലാണ് മരംമുറി നടന്നതെന്ന് വ്യക്തം.
മരംമുറി കേസ് ചര്‍ച്ചയായതോടെ കഴിഞ്ഞദിവസം വനം മന്ത്രി എ.കെ. ശശീന്ദ്രന് സെക്രട്ടറി നല്കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് വനം, റവന്യൂ വകുപ്പുകള്‍ക്ക് വീഴ്ചപറ്റിയെന്ന് ചൂണ്ടിക്കാട്ടിയത്. വനം വകുപ്പിലെ ചില ഉന്നതര്‍ക്ക് മരംമുറിയില്‍ പങ്കുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നു. ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് കാസര്‍കോട് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാന മരംമുറി നടന്നു. എന്നാൽ മുട്ടില്‍ മരംമുറി കേസില്‍ റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നാണ് വനം വകുപ്പ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വിജിലന്‍സ്) ഗംഗാ സിങ്ങിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Post Your Comments