Latest NewsKeralaIndiaNews

രാജ്യം മുഴുവന്‍ വൈദ്യുതിനിരക്ക് ഏകീകരിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ, വിലയിൽ വ്യത്യാസം ഇങ്ങനെ

വൈദ്യുതിയുടെ പരമാവധി വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസർക്കാറിനായിരിക്കും

ഡൽഹി: രാജ്യം മുഴുവന്‍ വൈദ്യുതിനിരക്ക് ഏകീകരിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ. നിരക്ക് ഏകീകരണത്തിലൂടെ രാജ്യം മുഴുവൻ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി എത്തിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. കരട് പദ്ധതിക്ക് രൂപം നൽകിയ കേന്ദ്ര ഊര്‍ജമന്ത്രാലയം അഭിപ്രായ സമന്വയത്തിനായി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് പദ്ധതിരേഖ കൈമാറി.

2013ലാണ് രാജ്യത്തെ അഞ്ച് ഗ്രിഡുകളെ സംയോജിപ്പിച്ച് കേന്ദ്രസർക്കാർ ‘നാഷണല്‍ ഗ്രിഡ്’ കമ്മിഷന്‍ ചെയ്തത്. ഇതിനു സമാനമായി വൈദ്യുതിനിരക്കിലെ ഏകീകരണമാണ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത്. കമ്പനികളില്‍നിന്നു വാങ്ങുന്ന വൈദ്യുതിയുടെ വിലയും അതത് സംസ്ഥാനങ്ങള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ചെലവും കണക്കാക്കിയാണ് നിലവില്‍ ഓരോ സംസ്ഥാനത്തും വൈദ്യുതിനിരക്ക് നിശ്ചയിക്കുന്നത്.

വൈദ്യുതിനിരക്ക് ഏകീകരണം സാധ്യമായാൽ ചുരുങ്ങിയത് യൂണിറ്റിന് ഒരു രൂപയുടെയെങ്കിലും കുറവുവരുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനങ്ങൾക്ക് ആവശ്യമുള്ള വൈദ്യുതി ഒരു ദിവസം മുമ്പ്‌ ഷെഡ്യൂൾ ചെയ്ത് വാങ്ങാം എന്നതും യൂണിറ്റിന് ഏറ്റവും കുറവ് തുക രേഖപ്പെടുത്തുന്ന കമ്പനിയിലേക്ക് ആവശ്യക്കാർക്ക് മാറാം എന്നതും പദ്ധതിയുടെ ഗുണവശങ്ങൾ ആണ്. വൈദ്യുതിയുടെ പരമാവധി വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസർക്കാറിനായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button