മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത് കോണ്‍ഗ്രസിലും എന്‍സിപിയിലും ചര്‍ച്ചയാകുന്നു. മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിലും വിഷയങ്ങളിലും കേന്ദ്രസഹായം തേടിയാണ് മുഖ്യമന്ത്രി ഉള്‍പ്പെടെുള്ള മഹാരാഷ്ട്രാ പ്രതിനിധിസംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതെന്നാണ് സൂചന. സന്ദര്‍ശനത്തിന്‍റെ ഭാഗമായി ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷമാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നരേന്ദ്ര മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയത്.
ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍, കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ അശോക് ചവാന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച നടന്നത്. ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് ശേഷം സംഘത്തിലെ മറ്റുള്ളവരെ ഒഴിവാക്കി മോദിയും ഉദ്ധവും മാത്രമായി നടന്ന ചര്‍ച്ചയാണ് ഇപ്പോൾ അഭ്യൂഹങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത്.
read also: നയതന്ത്ര കള്ളക്കടത്ത്: ഫൈസൽ ഫരീദിന്റെ അടുത്ത കൂട്ടാളി അറസ്റ്റിൽ
അഭ്യൂഹങ്ങള്‍ ശക്തമായപ്പോള്‍ എന്‍സിപി ,ശിവസേന നേതാക്കള്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി. ബിജെപിയുമായി ശിവസേന സഖ്യം വെടിഞ്ഞെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളെന്ന നിലയിലാണ് ഉദ്ധവിന്റെ പ്രത്യേക കൂടിക്കാഴ്ചയെന്നാണു എന്‍സിപി അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ വിശദീകരിച്ചത് .
അതേസമയം വ്യക്തിപരമായ കൂടിക്കാഴ്ചയിൽ തെറ്റായി ഒന്നുമില്ലെന്നു വ്യക്തമാക്കിയ ഉദ്ധവ് താക്കറെ, താൻ പാക്കിസ്ഥാൻ നേതാവായ നവാസ് ഷെരീഫിനെ കാണാനല്ല പോയതെന്നും കൂട്ടിച്ചേർത്തു. സംസ്ഥാനം ആവശ്യപ്പെട്ട കാര്യങ്ങളില്‍ വ്യക്തമായ പരിഹാരമുണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായും ഉദ്ധവ് പറഞ്ഞു.
Post Your Comments