സൂര്യഗ്രഹണത്തിന് ജ്യോതിഷപരമായി ഏറെ പ്രത്യേകതകളുണ്ട്. ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ജൂണ്‍ 10 ന് നടക്കും. എന്നാല്‍, ഈ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല. എന്നിരുന്നാല്‍പ്പോലും സൂര്യഗ്രഹണത്തിനെ തുടര്‍ന്ന് ഓരോ രാശിക്കാര്‍ക്കുമുണ്ടാകുന്ന നല്ലതും ചീത്തയുമായ ഫലങ്ങളെക്കുറിച്ച് അറിയാം.
മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)
ആരോഗ്യകാര്യം ശ്രദ്ധിക്കണം. തൊഴില്‍മേഖലയില്‍ കാര്യമായ മാറ്റങ്ങള്‍ക്കു സാധ്യതയില്ല. പുതിയ വായ്പകള്‍ എടുക്കുകയോ പണം കടം വാങ്ങുകയോ ചെയ്യുന്നതും ഒഴിവാക്കുക.
ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)
സാമ്പത്തിക നേട്ടത്തിനു യോഗം കാണുന്നു. പുതിയ ബിസിനസ് ആരംഭിക്കാന്‍ അനുയോജ്യമായ സമയമാണിത്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.
മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)
കുട്ടികളില്ലാതെ ദുഖിക്കുന്ന ദമ്പതികള്‍ക്ക് അനുകൂലകാലമാണിത്. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം. ചെലവുകള്‍ വര്‍ധിക്കുമെന്നതിനാല്‍ ജാഗ്രത പുലര്‍ത്തുക.
കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)
തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍ക്കു യോഗം. പൂര്‍വ്വിക സ്വത്ത് സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. കുടുംബാംഗങ്ങളുടെ ആരോഗ്യം ബുദ്ധിമുട്ടില്‍ തുടരും.
ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)
വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയം. തൊഴില്‍മേഖലയില്‍ ആത്ര അനുകൂലസമയം അല്ല. സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കണം.
കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വന്നുചേരും. ഈ രാശിക്കാര്‍ക്ക് അത്രനല്ലകാലമല്ല. സഹോദരങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.
തുലാക്കുറ് (ചിത്തിര1/2,ചോതി,വിശാഖം3/4)
ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. ബിസിനസില്‍ കാര്യമായ വിജയം പ്രതീക്ഷിക്കേണ്ടതില്ല. ഉത്കണ്ഠയും സമ്മര്‍ദ്ദവും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)
വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയം. നിക്ഷേപങ്ങളിലൂടെ പണം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദീര്‍ഘകാല നിക്ഷേപത്തിനായി കാത്തിരിക്കണം. പങ്കാളിത്ത ബിസിനസില്‍ പ്രശ്‌നങ്ങള്‍ക്കു സാധ്യത.
ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)
കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. യാത്രകള്‍ കഴിവതും ഒഴിവാക്കുക. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.
Read Also: അധികാരത്തിൽ വരുമ്പോൾ സീറോ അധികാരത്തിൽനിന്നിറങ്ങുമ്പോൾ ഹീറോ
Post Your Comments