Latest NewsKeralaNews

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ കർശന നിയന്ത്രണം: മുഖ്യമന്ത്രി

വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കർശനമായി നിയന്ത്രിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കർശനമായി നിയന്ത്രിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹോട്ടലുകളിൽ ശനി, ഞായർ ദിവസങ്ങളിൽ ടേക്ക് എവേ സംവിധാനം അനുവദിക്കില്ലെന്നും ഹോം ഡെലിവറി മാത്രമേ അനുവാദം ഉണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: റെയിൽവേയിൽ സുരക്ഷ ഉറപ്പാക്കാൻ 5 ജി സ്‌പെക്ട്രം: അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ

കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ സോഫ്റ്റ്‌വെയർ സംവിധാനം ഉപയോഗിക്കും. ജൂൺ 15 മുതൽ ഈ രീതി ഉപയോഗിച്ചായിരിക്കും മരണങ്ങൾ റിപ്പോർട്ട് ചെയ്യുക. മൂന്ന് ദിവസത്തിനുള്ളിൽ മരണകാരണം സ്ഥിരീകരിച്ച് കുടുംബത്തെ വിവരം അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഐസൊലേഷൻ സൗകര്യം ഇല്ലാത്ത വീടുകളിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ രോഗിയെ നിർബന്ധമായും ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ചില സ്വകാര്യ അൺ എയ്ഡഡ് വിദ്യാലയങ്ങൾ അമിത ഫീസ് ഈടാക്കുന്നതായി പരാതി ലഭിക്കുന്നുണ്ട്. ഫീസ് അടക്കാത്ത വിദ്യാർഥികളെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുപ്പിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. കുട്ടികളുടെ പഠനം നിഷേധിക്കുന്ന രീതി അനുവദിക്കില്ല. ഈ വിഷയം പരിശോധിച്ച് കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Read Also: കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ഇടതുപക്ഷമാണെന്ന് കെ. സുധാകരന്‍ : ബിജെപി ശക്തി ക്ഷയിച്ച പാര്‍ട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button