ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ വൻ പ്രതിഷേധം: ചൈനീസ് സ്പോണ്‍സറെ ഒഴിവാക്കി ഇന്ത്യ

കേന്ദ്ര കായിക വകുപ്പും ചൈനീസ് കമ്പനിയെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതോടെ ഐ ഒ എയ്ക്ക് ലീ നിങ്ങനെ ഒഴിവാക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലാതായി.

ന്യൂഡല്‍ഹി: ഇന്ത്യന്‍ താരങ്ങള്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ വൻ പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ താരങ്ങള്‍ ചൈനീസ് നിർമ്മാതാക്കളായ ലീ നിങ്ങിന്റെ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ തീരുമാനം പുനഃപരിശോധിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയോഷന്‍ തീരുമാനിച്ചു. ലീ നിങ്ങിന്റെ സ്പോണ്‍സര്‍ഷിപ്പ് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ച ഐ.ഒ.എ, ഇന്ത്യന്‍ താരങ്ങള്‍ ബ്രാന്‍ഡഡ് ചെയ്യാത്ത സാധാരണ സ്പോര്‍ട്സ് കിറ്റുകളുമായിട്ടാകും ഒളിമ്പിക്ക് മത്സരങ്ങള്‍ക്ക് ഇറങ്ങുകയെന്നും വ്യക്തമാക്കി.

Read Also: അ​സ്ഥി നി​മ​ജ്ജ​ന​ത്തി​നും ശ്ര​ദ്ധാ​ഞ്​​ജ​ലി​ക്കും സ്​​പീ​ഡ്​ പോ​സ്​​റ്റ്:​ വെട്ടിലായി തപാല്‍ വകുപ്പ്

ജൂലായ് 23 മുതല്‍ ഓഗസ്റ്റ് 8 വരെ ടോക്കിയോയില്‍ വച്ചാണ് ഒളിമ്പിക്സ് മത്സരങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ലീ നിങ്ങ് രൂപകല്പന ചെയ്ത ഇന്ത്യയുടെ ഒളിമ്പിക്സ് കിറ്റുകള്‍ ഐ.ഒ.എ പുറത്തിറക്കിയത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങളുടെ കിറ്റില്‍ ചൈനീസ് കമ്പനിയുടെ പേര് വന്നതോടുകൂടി പ്രതിഷേധം കനക്കുകയായിരുന്നു. കേന്ദ്ര കായിക വകുപ്പും ചൈനീസ് കമ്പനിയെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതോടെ ഐ ഒ എയ്ക്ക് ലീ നിങ്ങനെ ഒഴിവാക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലാതായി.

ആരാധകരുടെ വികാരം മനസ്സിലാക്കുന്നുവെന്നും അതിനാല്‍ ലീ നിങ്ങുമായി നിലവിലുള്ള കരാര്‍ ഒഴിവാക്കാന്‍ ഐ ഒ എ തീരുമാനിച്ചതായി പ്രസിഡന്റ് നരേന്ദര്‍ ബത്ര അറിയിച്ചു. സ്പോണ്‍സര്‍മാരില്ലാതെയാകും ഇന്ത്യന്‍ താരങ്ങള്‍ ഇതിനെ തുടര്‍ന്ന് ഒളിമ്പിക്ക്സ് മത്സരങ്ങള്‍ക്ക് കളത്തില്‍ ഇറങ്ങുകയെന്നും ബത്ര അറിയിച്ചു.

Share
Leave a Comment