MollywoodLatest NewsCinemaNews

സേതുരാമയ്യർ സിബിഐ: മമ്മൂട്ടിയ്‌ക്കൊപ്പം ആശ ശരത്തും സൗബിനും

കൊച്ചി: മമ്മൂട്ടി വീണ്ടും സേതുരാമയ്യർ സിബിഐ ആയി എത്തുന്നു. കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുൻ സിബിഐ സിരീസ് സിനിമകളുടെ രചന നിർവ്വഹിച്ച എസ് എൻ സ്വാമി തന്നെയാണ്. ഇപ്പോഴിതാ സിനിമയിൽ മമ്മൂട്ടിയ്‌ക്കൊപ്പം നടി ആശ ശരത്തും നടൻ സൗബിൻ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് എന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്.

ആശ ശരത്ത് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തു. ചിങ്ങം ഒന്നിന് ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് വിവരം. ചിത്രത്തിൽ മുകേഷിനും മമ്മൂട്ടിയ്ക്കും പുറമെ രണ്‍ജി പണിക്കര്‍, സായ് കുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തും. ഇവരെ കൂടാതെ ഇന്നത്തെ ചില പുതുമുഖ താരങ്ങളുടെ സാന്നിധ്യവും ചിത്രത്തിലുണ്ടാവും.

അതേസമയം, മമ്മൂട്ടിയുടെ സേതുരാമയ്യര്‍ക്ക് യാതൊരു മാറ്റങ്ങളും ഉണ്ടാവില്ലെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. രൂപത്തിലോ ഭാവത്തിലോ, നടപ്പിലോ ഒരു മാറ്റവും വരുത്തിയിട്ടില്ല. കഴിഞ്ഞ നാല് ഭാഗങ്ങളിലും എങ്ങനെയായിരുന്നോ അങ്ങനെ തന്നെയായിരിയ്ക്കും പുതിയ ചിത്രത്തിലും. സേതുരാമയ്യര്‍ക്ക് എന്തെങ്കിലും മാറ്റം വരുത്തിയാല്‍ ജനങ്ങള്‍ക്ക് അംഗീകരിക്കാനോ ഇഷ്ടപ്പെടാനോ കഴിയില്ല എന്ന് ഞങ്ങല്‍ കരുതുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

Read Also:- ദുൽഖറിന്റെ ബോളിവുഡ് സിനിമയുടെ ചിത്രീകരണം ജൂലൈയിൽ

ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം മുൻപ് ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു. ഈ നാല് ചിത്രങ്ങളിലും മമ്മൂട്ടിക്കൊപ്പം മുകേഷും ജഗതി ശ്രീകുമാറും സ്ഥിര സാന്നിധ്യമായിരുന്നു. എന്നാല്‍ അഞ്ചാം ഭാഗത്തില്‍ ജഗതി ഉണ്ടായിരിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button