KeralaLatest NewsNews

കാവിയും കുങ്കുമവും തിരിച്ചറിയാത്ത മണ്ടന്‍മാരാണ് സൈബര്‍ കമ്മികള്‍ : വൈറലായി കോണ്‍ഗ്രസ് നേതാവിന്റെ കുറിപ്പ്

സിപിഎമ്മിന് ഇങ്ങനെ ഒരു ദുര്‍വിധി

കാവിയും കുങ്കുമവും തിരിച്ചറിയാത്ത മണ്ടന്‍മാരാണ് സൈബര്‍ കമ്മികള്‍, സിപിഎമ്മിന് ഇങ്ങനെ ഒരു ദുര്‍വിധി : വൈറലായി കോണ്‍ഗ്രസ് നേതാവിന്റെ കുറിപ്പ്

 

കണ്ണൂര്‍: കെ.പി.സി.സി അധ്യക്ഷ പദവിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട കെ സുധാകരനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടത്തുകയാണ് സി.പി.എം പ്രവര്‍ത്തകര്‍. സഖാക്കളുടെ സൈബര്‍ ആക്രമണത്തിനു മറുപടിയുമായി കോണ്‍ഗ്രസ് യുവ നേതാവ് റിജില്‍ മാക്കുറ്റി രംഗത്ത്. കെ.സുധാകന്‍ അണികളോടൊപ്പം നില്‍ക്കുന്ന ഒരു പഴയ ഫോട്ടോ ആയുധമാക്കിയാണ് സി.പി.എം സഖാക്കളുടെ പടപുറപ്പാട്. സുധാകരന്‍ ഒരുപറ്റം യുവാക്കള്‍ക്ക് നടുവില്‍ നില്‍ക്കുന്ന ചിത്രത്തില്‍ കാവിത്തുണി തലയില്‍ കെട്ടിയെന്നെ വിധത്തിലാണ് ചിത്രം സൈബര്‍ സഖാക്കള്‍ പ്രചരിപ്പിക്കുന്നത്. ഇതിനെതിരെയാണ് റിജില്‍ മാക്കുറ്റി രംഗത്ത് വന്നിരിക്കുന്നത്.

Read Also :  കാലാള്‍പ്പട ഇല്ലാത്ത സൈന്യാധിപനായ കെ. സുധാകരന് ആശംസകള്‍ , ഇനി രാഷ്ട്രീയ യുദ്ധഭൂമിയില്‍ കാണാം : അഡ്വ.ബി.ഗോപാലകൃഷ്ണന്‍

കെ. സുധാകരന്‍ ബി.ജെ.പി അനുഭാവികള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന അടിക്കുറിപ്പോടെ വ്യാപകമായി പങ്കുവച്ച ഒരു ചിത്രത്തിന്റെ പുറകിലെ യാഥാര്‍ത്ഥ്യമാണ് റിജില്‍ മാക്കുറ്റി പുറത്തുവിട്ടിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആ ചിത്രത്തിന്റെ വസ്തുത വെളിപ്പെടുത്തിയിരിക്കുന്നത്.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

”മണ്ടന്‍ ബേബിക്ക് പൊട്ടന്മാരായ സൈബര്‍ കമ്മികള്‍ കൂട്ട്.

കോണ്‍ഗ്രസ്സ് കൊടി തലയില്‍ കെട്ടിയ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ സംഘിയാക്കുന്ന നാണംകെട്ടവരേ നിന്റെ പേരോ കമ്യൂണിസ്റ്റ്. കുങ്കുമവും കാവിയും തിരിച്ചറിയാത്ത മന്ദബുദ്ധികള്‍.

യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തലയില്‍ അണിഞ്ഞ കോണ്‍ഗ്രസ്സിന്റെ ത്രിവര്‍ണ്ണ പതാകയിലുള്ള കുങ്കുമ നിറത്തെ കാവിയാക്കി ചിത്രീകരിച്ച് പ്രവര്‍ത്തകരുടെ കൂടെ സെല്‍ഫിയെടുത്ത KPCC അദ്ധ്യക്ഷന്‍ ശ്രി കെ സുധാകരനെ സംഘിയാക്കുന്ന പണിയാണ് സൈബര്‍ കമ്മികള്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.

ഉളുപ്പുണ്ടോ സഖാക്കളെ നിങ്ങള്‍ക്ക്. ഇതിനെക്കാളും നല്ലത് മനുഷ്യവിസര്‍ജ്ജ്യം വാരി തിന്നുന്നതാണ്. കാസര്‍ഗോഡ് ജില്ലയിലെ കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ വേളൂരില്‍ കോണ്‍ഗ്രസ്സ് ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ ശ്രി കെ സുധാകരന്‍ MP പോയപ്പോള്‍ ബൈക്ക് റാലിയായി അദ്ദേഹത്തെ അനുഗമിച്ച ചീമേനി മണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തര്‍ ഓഫീസിന്റെ മുന്നില്‍ വെച്ച് എടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ സൈബര്‍ സഖാക്കള്‍, സംഘികളുടെ കൂടെ കെ.സുധാകരന്‍ എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത്. സെല്‍ഫി എടുത്തത് യൂത്ത് കോണ്‍ഗ്രസ്സ് ചീമേനി മണ്ഡലം യൂത്തിന്റെ പ്രസിഡന്റ് ഇപ്പോള്‍ കോണ്‍ഗ്രസ്സ് ബൂത്ത് പ്രസിഡന്റായ അനീഷ് ആണ്.

കൂടെയുള്ളത് രാഗേഷ്, ജിതിന്‍, സുബിന്‍ ,സുബീഷ് രാഹുല്‍ സ്വരാജ് വിനോദ് തുടങ്ങിയ യൂത്ത് കോണ്‍ഗ്രസ്സിന്റെ കരുത്തുറ്റ പ്രവര്‍ത്തകര്‍ ആണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ശ്രി കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കുമ്പോ CPM നേതാക്കളും സൈബര്‍ കമ്മികളും പ്രചരിപ്പിച്ചത് അദ്ദേഹം BJP യില്‍ പോകും എന്നാണ്. എന്നിട്ട് 95000 വോട്ടിനു മുകളിലാണ് കെ സുധാകരന്റെ ഭൂരിപക്ഷം.

നിങ്ങള്‍ക്ക് ഭയമാണ് സുധാകരനെ അതാണ് അദ്ദേഹത്തിന് എതിരെ ഇത്തരം പിതൃശൂന്യ പ്രചരണവുമായി വരുന്നത്. കെ സുധാകരനെ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം.

അദ്ദേഹത്തിന് CPM ന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട. സംഘികളുടെ കാവി കോണകവും ചെങ്കൊടിയും കൂട്ടിക്കെട്ടി കൂത്തുപറമ്പില്‍ മത്സരിച്ച് ജയിച്ച് MLAയായ പിണറായി വിജയന്റെ ഗതികേട് കെ സുധാകരന് ഉണ്ടായിട്ടില്ല.

അതു കൊണ്ട് ഇത്തരം വ്യാജ പ്രചരണം നടത്തുന്ന ഇവറ്റകളെ പരനാറികള്‍ എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക”

shortlink

Related Articles

Post Your Comments

Related Articles


Back to top button