പാലക്കാട് ; സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഏഷ്യാ പസിഫിക് രാജ്യങ്ങളിലേക്ക് വളരെക്കുറഞ്ഞ നിരക്കിൽ കത്തുകളും വസ്തുക്കളും അയയ്ക്കുന്നതിനുള്ള ഐ.ടി.പി.എസ്. (ഇന്റര്‍നാഷണല്‍ ട്രാക്ഡ് പാക്കറ്റ് സര്‍വീസ്) തപാൽ വകുപ്പ് ഏർപ്പെടുത്തുന്നു. താരതമ്യേന കുറഞ്ഞ ചെലവില്‍ പാക്കറ്റുകള്‍ അയക്കാമെന്നുള്ളതാണ് െഎ.ടി.പി.എസിന്റെ പ്രത്യേകത.
പ്രധാനമന്ത്രിയാണ് ഒക്ടോബര്‍ ഒമ്പതുമുതല്‍ 14 വരെയുള്ള ദേശീയ തപാല്‍ വാരാചരണത്തിന്റെ ഭാഗമായി ഐ .ടി.പി.എസ്. (ഇന്റര്‍നാഷണല്‍ ട്രാക്ഡ് പാക്കറ്റ് സര്‍വീസ്) പ്രഖ്യാപിച്ചത്. ഇതോടെ കേരളത്തിലെ എല്ലാ തപാല്‍ ഓഫീസുകളിലും ഇത് തുടങ്ങുന്നതിനുള്ള നിര്‍ദേശം ലഭിക്കുകയും കോഴിക്കോട്, എറണാകുളം, പാലക്കാട് ജില്ലകളിലെ തപാല്‍ ഓഫീസുകളില്‍ െഎ.ടി.പി.എസ്. ആരംഭിക്കുകയും ചെയ്തു. അധികം വൈകാതെ സംസ്ഥാനത്തെ എല്ലാ പോസ്റ്റ് ഓഫീസുകളിലേക്കും ഇത് വ്യാപിപ്പിക്കും.
രണ്ടു കിലോഗ്രാംവരെയുള്ള വസ്തുക്കള്‍ പുതിയ സംവിധാന പ്രകാരം അയയ്ക്കാവുന്നതാണ്. അയച്ച പാക്കറ്റുകളുടെ തത്സമയ വിവരം ട്രാക്ക് ആന്‍ഡ് ട്രെയ്‌സ് സംവിധാനത്തിലൂടെ അറിയാൻ സാധിക്കും. ഏഷ്യാ പസിഫിക് രാജ്യങ്ങളിലേക്ക് 515 ഗ്രാം തൂക്കമുള്ള വസ്തുക്കള്‍ അയയ്ക്കുന്നതിന് സ്പീഡ് പോസ്റ്റ് സംവിധാനത്തില്‍ 800 രൂപ ചെലവു വരുമെങ്കിൽ ഐടിപിഎസിൽ 460 രൂപയായിരിക്കും. തൂക്കം കൂടുന്നതിനനുസരിച്ച് 30-45 രൂപവരെ കൂടുതല്‍ ചെലവ് വരുകയും രാജ്യത്തിനനുസരിച്ച് ഇവ വ്യത്യാസപ്പെടുകയും ചെയ്യും. കൂടാതെ തപാല്‍ വകുപ്പുമായി കരാര്‍ ഉടമ്പടിയില്‍ ഏര്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്ക് പിക്കപ്പ് ഫെസിലിറ്റിയും ലഭ്യമാണ്.
വിവിധ രാജ്യങ്ങളിലേക്ക് 100 ഗ്രാം തൂക്കമുള്ള പാക്കറ്റ് െഎ.ടി.പി.എസ്. വഴി അയക്കുന്നതിനുള്ള ചെലവ്
ഓസ്‌ട്രേലിയ 330
മലേഷ്യ 310
കംബോഡിയ 310
ഫിലിപ്പീന്‍സ് 310
സിങ്കപ്പൂര്‍ 310
തായ്‌ലാന്‍ഡ് 310
വിയറ്റ്‌നാം 310
ദക്ഷിണ കൊറിയ 310
ന്യൂസീലന്‍ഡ് 330
Post Your Comments