Latest NewsKeralaNews

കെ. സുധാകരന് മുസ്ലീംലീഗിന്റെ എല്ലാ പിന്തുണയുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

 

കോഴിക്കോട്: കെ. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത് വലിയ സന്തോഷം നല്‍കുന്ന തീരുമാനമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.വളരെ സ്വീകാര്യനായ നേതാവാണ് സുധാകരനെന്നും അദ്ദേഹം പറഞ്ഞു.

Read Also : അതിര്‍ത്തി വഴി രാജ്യത്തേയ്ക്ക് വ്യാജ ഇന്ത്യന്‍ നോട്ടുകള്‍ കടത്താന്‍ ശ്രമം: രണ്ട് പേര്‍ പിടിയില്‍

അദ്ദേഹത്തിന് ലീഗിന്റെ എല്ലാ പിന്തുണയും നല്‍കുമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. ഈ തീരുമാനം കോണ്‍ഗ്രസിനും യുഡിഎഫിനും പുതുജീവന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ശക്തിപ്പെടണമെങ്കില്‍ കോണ്‍ഗ്രസ് ശക്തിപ്പെടണമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു . അതേസമയം, രാഹുല്‍ ഗാന്ധിയാണ് തീരുമാനം അറിയിച്ചതെന്നും പാര്‍ട്ടിയെ ശക്തമായി തിരികെ കൊണ്ട് വരണം എന്ന് ആവശ്യപ്പെട്ടുവെന്നും കെ.സുധാകരന്‍ പറഞ്ഞു.

ഗ്രൂപ്പുകളെ ഒക്കെ എങ്ങനെ സഹകരിപ്പിക്കണം എന്ന് തനിക്ക് നന്നായി അറിയാമെന്നും 10- 50 വര്‍ഷമായി ഈ പണി തുടങ്ങിയിട്ടെന്നും കെ.സുധാകരന്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button