KeralaLatest News

കൊടകര കവർച്ച: കൂടുതൽ രേഖകൾ ഹാജരാക്കാൻ ധർമരാജനോട് കോടതി

ധർമരാജനും സുനിൽ നായിക്കും ഷംജീറും വെവ്വേറെ ഹർജികൾ നൽകണമെന്നും ആവശ്യപ്പെട്ടു. 

കൊച്ചി: കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന പരാതിക്കാരൻ ധർമ്മരാജന്റെ ഹർജി തള്ളി ഇരിങ്ങാലക്കുട മജിസ്ടേറ്റ് കോടതി. കൂടുതൽ രേഖകൾ ഹാജരാക്കാൻ നിർദേശിച്ച കോടതി ധർമരാജനും സുനിൽ നായിക്കും ഷംജീറും വെവ്വേറെ ഹർജികൾ നൽകണമെന്നും ആവശ്യപ്പെട്ടു.

മതിയായ രേഖകളില്ലെന്ന് വിലയിരുത്തിയ കോടതി ഹർജി നിലനിൽക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.  അതേസമയം കേസിൽ ഇവർ ഹൈക്കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്. കവർച്ച ചെയ്യപ്പെട്ട പണം ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്നതാണെന്നും തിരിച്ചുവേണമെന്നമെന്നുമാണ് ധർമരാജൻ കോടതിയിൽ ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button