KeralaLatest NewsNews

ഊണ് @10: ഉച്ചയ്ക്കും രാത്രിയും വിഭവസമൃദം, രാജ്യത്ത് തന്നെ ഇതാദ്യം !

കൊച്ചി: പത്ത് രൂപയ്ക്ക് അടിപൊളി ഭക്ഷണവുമായി കൊച്ചി കോര്‍പ്പറേഷന്‍. കേന്ദ്രീകൃത അടുക്കളയില്‍ പാകം ചെയ്ത ഗുണമേന്‍മയുള്ള ഭക്ഷണം ജനങ്ങളിൽ എത്തിക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് കൊച്ചി കോർപ്പറേഷൻ. രാജ്യത്ത് തന്നെ ഇത് ആദ്യ സംഭവമാണ്. കുടുംബശ്രീയുമായി സഹകരിച്ച്‌ പദ്ധതി നടപ്പാക്കുമെന്നാണ് കോർപ്പറേഷൻ വ്യക്തമാക്കുന്നത്.

Also Read:ഉദ്ധവ് താക്കറെയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച: ആശങ്കയോടെ എൻസിപിയും കോൺഗ്രസും

സഹായ വാഗ്‌ദാനവുമായി നിരവധി കമ്ബനികള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന് ഭരണസമിതി വൃത്തങ്ങള്‍ പറഞ്ഞു. കൊവിഡ് ബാധിതനായി മേയര്‍ അഡ്വ. എം.അനില്‍കുമാര്‍ ക്വാറന്റൈനില്‍ കഴിയുന്നത് കാരണമാണ് ഇപ്പോൾ തുടങ്ങാത്തതെന്നാണ് റിപ്പോർട്ട്. മേയർ തിരിച്ചെത്തുന്ന പക്ഷം പദ്ധതി ആരംഭിക്കും. എറണാകുളം നോര്‍ത്ത് പരമാര റോഡിലെ ലിബ്ര ഹോട്ടലിൽ വെച്ചായിരിക്കും ഭക്ഷണം പാകം ചെയ്യുക. ഇവിടെ നിന്നും നഗരത്തിലെ പല സ്ഥലങ്ങളിലായി കഴിയുന്ന പാവപ്പെട്ടവർക്ക് ഭക്ഷണം എത്തിക്കും.

പദ്ധതിക്ക് മുന്നോടിയായി ലിബ്ര ഹോട്ടലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഉച്ചയ്ക്കും രാത്രി​യുമാണ് ഊണ് നല്‍കുക. ചോറും ഒരു തോരനും കറി​യുമുണ്ടാകും. ഇതുകൂടാതെ, കുടുംബശ്രീയുടെ നേതൃത്വത്തില്‍ പത്ത് ജനകീയ ഹോട്ടലുകളും നഗരത്തിൽ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 20 രൂപയാണ് ഇവിടെ ഒരു നേരത്തെ ഭക്ഷണത്തിന് ഈടാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button