ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ഡൽഹിക്കു വിളിപ്പിച്ചു ബിജെപി കേന്ദ്ര നേതൃത്വം. സുരേന്ദ്രന്‍ ഇന്നലെ രാത്രി ഡല്‍ഹിയിലെത്തി. ഇന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ എന്നിവരെ കാണും.ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു തോല്‍വിയെക്കുറിച്ചും സംസ്‌ഥാനത്തെ പ്രശ്‌നങ്ങളെകുറിച്ചും ഇ. ശ്രീധരന്‍, സി.വി. ആനന്ദ ബോസ്, ജേക്കബ് തോമസ് എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനു പിന്നാലെയാണ് സുരേന്ദ്രന്റെ ഡല്‍ഹിയാത്ര എന്നത് ശ്രദ്ധേയമാണ്.
തിരഞ്ഞെടുപ്പു തോല്‍വി സംബന്ധിച്ച സംസ്ഥാന നേതൃത്വത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് സുരേന്ദ്രന്‍ സമര്‍പ്പിക്കും. പാര്‍ട്ടിക്ക് വിരുദ്ധമായി ഒന്നും ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. കൊടകരയിലും അതു തന്നെയാണ് സംഭവിച്ചതെന്നും വിശദീകരിക്കുമെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍, സുരേന്ദ്രന്‍ ഡല്‍ഹിയില്‍ പോയതു പതിവു സന്ദര്‍ശനത്തിന്റ ഭാഗമാണെന്ന് സംസ്‌ഥാന നേതൃത്വം വിശദീകരിച്ചു. കൂടിക്കാഴ്ചകളില്‍ കേന്ദ്ര മന്ത്രി വി.മുരളീധരനും ഒപ്പമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments