ന്യൂഡൽഹി: കർഷകർക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില വർധിപ്പിച്ചു. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. നെല്ലിന്റെ താങ്ങുവില 72 രൂപ വർധിപ്പിച്ച് 1940 രൂപയാക്കി.
Read Also: ‘വിമാനം റാഞ്ചി പാകിസ്താനിലേയ്ക്ക് കൊണ്ടുപോകും’: വിമാനത്താവളത്തിലേയ്ക്ക് ഭീഷണി സന്ദേശം
ബജ്‌റയുടെയും മറ്റ് പയറു വർഗങ്ങളുടെയും താങ്ങുവിലയും വർധിച്ചിട്ടുണ്ട്. എള്ളിന് ക്വിന്റലിന് 452 രൂപ വർധിപ്പിച്ചു. തുവരപ്പരിപ്പിന്റേയും ഉഴുന്നിന്റേയും കുറഞ്ഞ താങ്ങുവില ക്വിന്റലിന് 300 രൂപയും വർധിപ്പിച്ചുവെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി.
50-85 ശതമാനം വരെയാണ് വിവിധ ധാന്യങ്ങളുടെ താങ്ങുവിലയിൽ ഉണ്ടായ വർധനവ്. ധാന്യോത്പാദനത്തിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് പ്രത്യേക നയം രൂപീകരിച്ച് നടപ്പാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
Post Your Comments