തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകളുമായി കെ.എസ്.ഇ.ബി. നിലവില്‍ 6 ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. ഇതിന് പുറമെ 56 പുതിയ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ നിര്‍മ്മാണം കേരളത്തിലെ വിവിധ ജില്ലകളിലായി പുരോഗമിക്കുകയാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
നേമം (തിരുവനന്തപുരം), ഓലൈ (കൊല്ലം), പാലാരിവട്ടം (എറണാകുളം), വിയ്യൂര്‍ (തൃശ്ശൂര്‍), നല്ലളം (കോഴിക്കോട്), ചൊവ്വ (കണ്ണൂര്‍) എന്നിവിടങ്ങളിലാണ് നിലവില്‍ കെ.എസ്.ഇ.ബി വാഹന ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതു കൂടാതെയാണ് 56 പുതിയ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ നിര്‍മ്മാണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുന്നത്. ഇവ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്ത് കെ.എസ്.ഇ.ബി നിര്‍മ്മിച്ച ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ എണ്ണം 62 ആകും.
സംസ്ഥാനത്തുടനീളം ഇലക്ട്രിക് വാഹനങ്ങള്‍ക്കു വേണ്ട ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള നോഡല്‍ ഏജന്‍സിയായി സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.ഇ.ബിയെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതുപ്രകാരം എല്ലാ ജില്ലകളിലുമായി 250ഓളം സ്‌റ്റേഷനുകള്‍ ഉള്‍പ്പെടുന്ന ഒരു ചാര്‍ജിംഗ് ശൃംഖല സ്ഥാപിക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗ രേഖകള്‍ക്ക് അനുസൃതമായി സര്‍ക്കാര്‍ ധനസഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുക.
Post Your Comments