Latest NewsKeralaNews

ആകെ മരണം 10,437, ഇന്ന് മാത്രം 156: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,022 സാമ്പിളുകളാണ് പരിശോധിച്ചത്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 16,204 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂർ 1447, ആലപ്പുഴ 1280, കോഴിക്കോട് 1240, കോട്ടയം 645, കണ്ണൂർ 619, പത്തനംതിട്ട 545, കാസർകോട് 533, ഇടുക്കി 451, വയനാട് 310 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read Also: സിനിമാ ശാലകൾ, മൾട്ടിപ്ലക്‌സുകൾ, ജിമ്മുകൾ എന്നിവയ്ക്ക് സമ്പൂർണ നികുതി ഇളവ് പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,022 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,08,03,168 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെയിൽ നിന്നും വന്ന ഒരാൾക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (117), സൗത്ത് ആഫ്രിക്ക (10), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 128 പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരിൽ 126 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,437 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 154 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,048 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 928 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1972, കൊല്ലം 1841, തിരുവനന്തപുരം 1670, മലപ്പുറം 1685, പാലക്കാട് 1024, തൃശൂർ 1433, ആലപ്പുഴ 1276, കോഴിക്കോട് 1215, കോട്ടയം 619, കണ്ണൂർ 563, പത്തനംതിട്ട 529, കാസർഗോഡ് 519, ഇടുക്കി 425, വയനാട് 277 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

74 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 16, എറണാകുളം, കാസർഗോഡ് 9 വീതം, കൊല്ലം, പാലക്കാട് 7 വീതം, തൃശൂർ, വയനാട് 6 വീതം, തിരുവനന്തപുരം 5, പത്തനംതിട്ട 4, ഇടുക്കി 2, കോട്ടയം, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

Read Also: യൂറോ കപ്പിന് തയ്യാറെടുക്കുന്ന സ്പാനിഷ് ടീമിന് തിരിച്ചടി: ബുസ്‌കറ്റ്‌സിന് പിന്നാലെ മറ്റൊരു പ്രമുഖ താരത്തിനും കോവിഡ്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,237 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1503, കൊല്ലം 2505, പത്തനംതിട്ട 634, ആലപ്പുഴ 1305, കോട്ടയം 830, ഇടുക്കി 497, എറണാകുളം 2538, തൃശൂർ 1212, പാലക്കാട് 1766, മലപ്പുറം 4590, കോഴിക്കോട് 1318, വയനാട് 246, കണ്ണൂർ 829, കാസർഗോഡ് 464 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 1,39,064 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,24,248 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,92,079 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,59,683 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 32,396 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2527 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 889 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read Also: വാക്‌സിൻ എടുത്തവർക്ക് രാജ്യസ്നേഹി ബാഡ്ജ്: എടുക്കാത്തവർക്കും ബാഡ്ജുണ്ട് !

shortlink

Related Articles

Post Your Comments

Related Articles


Back to top button