Latest NewsNewsIndia

റെയിൽവേയിൽ സുരക്ഷ ഉറപ്പാക്കാൻ 5 ജി സ്‌പെക്ട്രം: അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ

ട്രെയിനുകളിൽ സുരക്ഷ ഉറപ്പാക്കാനും അതിവേഗ ആശയവിനിമയത്തിനും വേണ്ടിയാണ് റെയിൽവേയ്ക്ക് 5 ജി സ്പെക്ട്രം അനുവദിക്കുന്നത്

ന്യൂഡൽഹി: റെയിൽവേയ്ക്ക് 5 ജി സ്‌പെക്ട്രം അനുവദിക്കാൻ അനുമതി. കേന്ദ്ര മന്ത്രിസഭയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ട്രെയിനുകളിൽ സുരക്ഷ ഉറപ്പാക്കാനും അതിവേഗ ആശയവിനിമയത്തിനും വേണ്ടിയാണ് റെയിൽവേയ്ക്ക് 5 ജി സ്‌പെക്ട്രം അനുവദിക്കുന്നത്. 700 MHz ഫ്രീക്വൻസി ബാൻഡിൽ 5 MHz സ്‌പെക്ട്രം റെയിൽവേക്ക് അനുവദിക്കാനാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം.

Read Also: ‘മരം മുറിക്കുന്നതിനെ കുറിച്ചുള്ള പരാതികൾ പറയാൻ ‘ആമസോൺ 4U’ ആപ്പ് ഉടൻ പുറത്തിറക്കും’: പരിഹാസവുമായ…

റെയിൽവേസ്റ്റേഷനുകളിലും ട്രെയിനുകളിലും ജനങ്ങളുടെ സുരക്ഷ വർധിപ്പിക്കാൻ പദ്ധതിയിലൂടെ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 25,000 കോടി രൂപയിലേറെ പദ്ധതിയ്ക്കായി ചെലവാകും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.

ഇതുവരെ ഇന്ത്യൻ റെയിൽവേ ഒപ്റ്റിക്കൽ ഫൈബറുകളാണ് ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്നത്. 5 ജി സെപ്ക്ട്രം യാഥാർത്ഥ്യമാകുന്നതോടെ തത്സമയ ആശയവിനിമയം സാധ്യമാകും. ഇതോടെ സുരക്ഷ വർധിക്കും. 5 ജി സ്‌പെക്ട്രം ഇന്ത്യൻ റെയിൽവെ മാറ്റി മറിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.

Read Also: ‘വാക്സിൻ എടുത്ത പെൺകുട്ടി വാക്സിൻ സ്വീകരിച്ച യുവാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു’: വാർത്തയിലെ വാസ്…

shortlink

Related Articles

Post Your Comments

Related Articles


Back to top button