കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കുപ്രസിദ്ധ കുറ്റവാളി കൊല്ലപ്പെട്ടു. ജയ്പാല്‍ സിംഗ് ഭുള്ളറെയും കൂട്ടാളിയായ ജാസി ഖരാറിനെയും പോലീസ് വധിച്ചു. ഇരുവരും പഞ്ചാബ് സ്വദേശികളാണ്. ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കൊല്‍ക്കത്ത ന്യൂ ടൗണിലെ സപൂര്‍ജി പലഞ്ചി പാര്‍പ്പിട സമുച്ഛയത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. പഞ്ചാബ് പോലീസും ബംഗാള്‍ പോലീസും പ്രത്യേക ദൗത്യസേനയും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. കൊലക്കേസ് ഉള്‍പ്പെടെയുള്ള ഗുരുതരമായ നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പോലീസ് ഏറെ നാളായി ജയ്പാല്‍ സിംഗ് ഭുള്ളറിന് വേണ്ടി അന്വേഷണം തുടരുകയായിരുന്നു.
രണ്ട് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജയ്പാല്‍ സിംഗ് ഭുള്ളര്‍. നിരവധി സംസ്ഥാനങ്ങളിലായി കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, കള്ളക്കടത്ത് തുടങ്ങി അന്‍പതിലധികം ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഭുള്ളറുടെ തലയ്ക്ക് 10 ലക്ഷം രൂപ പോലീസ് പാരിതോഷികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Post Your Comments