മലയിന്‍കീഴ് : പെട്രോള്‍ വില വർദ്ധനവിൽ പ്രതിഷേധിച്ച് സൗജന്യ പെട്രോൾ വിതരണം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ. സംസ്ഥാനത്ത് പെട്രോൾ വില 100 കടന്നതോടെയാണ് വേറിട്ട പ്രതിഷേധ രീതിയുമായി യൂത്ത് കോണ്‍ഗ്രസ് എത്തിയത്.
ഇന്നലെ വൈകുന്നേരം മാറനല്ലൂര്‍ പഞ്ചായത്തിലെ പെരുമന ഭാരത് പെട്രോളിയം പമ്പിന് മുന്‍പിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ സൗജന്യ പെട്രോള്‍ വിതരണം നടത്തിയത്. സൗജന്യ പെട്രോള്‍ വിതരണം കണ്ട് നിരവധി ജനങ്ങളാണ് വാങ്ങാനെത്തിയത്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍.ഷാജി സൗജന്യ പെട്രോള്‍ വിതരണം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് സുമേഷ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ രഞ്ജു, ലിറ്റൊ,വിനീത്,ഗിരീഷന്‍എന്നിവര്‍ സംസാരിച്ചു.
അതേസമയം പുതുക്കിയ വില നിലവിൽ വന്നതോടെ തിരുവനന്തപുരത്ത് പെട്രോളിന് 97.29 രൂപയും ഡീസലിന് 92.62 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 95.41 രൂപയും ഡീസലിന് 90.85 രൂപയുമാണ് വില. തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന്റെ വില 100 രൂപ കടന്നു.
Post Your Comments