Latest NewsNewsIndia

കേന്ദ്രം മുന്നോട്ടുവെച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കും : വഴങ്ങി ട്വിറ്റർ

ഐ.ടി ഭേദഗതി നിയമം നടപ്പിലാക്കാതിരുന്ന ട്വിറ്ററിനെതിരെ കേന്ദ്രം നടപടികൾ ആരംഭിച്ചിരു

ന്യൂഡൽഹി : കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാൻ ട്വിറ്റർ വഴങ്ങിയതായി റിപ്പോർട്ട്. സർക്കാർ നയം അംഗീകരിക്കാമെന്നും ഇതിന് കൂടതൽ സമയം വേണമെന്നും ട്വിറ്റർ അറിയിച്ചതായാണ് പി.ടി.ഐ റിപ്പോ‍ർട്ട് ചെയ്യുന്നത്.

”ഒരു ദശകത്തിലേറെയായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന ട്വിറ്റർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. നടപടികളുടെ പുരോഗതി കേന്ദ്ര സർക്കാരിനെ അറിയിക്കുകയും ചെയ്തു.
ഇന്ത്യൻ സർക്കാരുമായി ക്രിയാത്മക സംഭാഷണം ഞങ്ങൾ തുടരും”-ട്വിറ്റർ വക്താവ് അറിയിച്ചു.

ഐ.ടി ഭേദഗതി നിയമം നടപ്പിലാക്കാതിരുന്ന ട്വിറ്ററിനെതിരെ കേന്ദ്രം നടപടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായി ട്വിറ്ററിന് നോട്ടിസ് അയച്ചിരുന്നു. ഐ.ടി.ഭേദഗതി നിയമം നടപ്പിലാക്കിയില്ലെങ്കിൽ ട്വിറ്ററിന്റെ ഇന്റർ മീഡിയേറ്ററി അവകാശം പിൻവലിക്കുമെന്നും കേന്ദ്രം അറിയിച്ചു. ഇതിന് മറുപടിയായാണ് ട്വിറ്ററിന്റെ പുതിയ നിലപാട്.

Read Also  :  കോവിഡ് രണ്ടാം തരംഗം : സംസ്ഥാനത്ത് മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്

2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐ.ടി നിയമം നടപ്പിലാക്കാന്‍ വാട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയത്. ഇതിനായി മൂന്ന് മാസം സമയം അനുവദിച്ചിരുന്നു. ഈ കാലാവധി മാർച്ച് 25 അർധരാത്രിയാണ് അവസാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button