തൊടുപുഴ : കൊവിഡിനുശേഷം ഇനി അഭിമുഖീകരിക്കാന്‍ പോകുന്ന അടുത്ത പ്രശ്നം എന്തായിരിക്കും എന്ന ചോദ്യത്തിന് ഉത്തരം ‘മാനസികാരോഗ്യ പ്രശ്നങ്ങള്‍’ എന്നതായിരിക്കും. കൊവിഡിനു മുമ്പ് തന്നെ നാലുപേരില്‍ ഒരാള്‍ വീതം മാനസിക പ്രശ്നങ്ങള്‍ അനുഭവിച്ചിരുന്നു എന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ ഉണ്ടായിരുന്നു. ഇപ്പോൾ ജീവിതമാകെ മാറിമറിഞ്ഞ ഈ മഹാമാരിക്കാലം ആളുകളിൽ കൂടുതല്‍ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്.
കോവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ദിവസവും നിരവധി ഫോണ്‍ കോളുകളാണ് ജില്ലാ മാനസിക ആരോഗ്യ വിഭാഗത്തിന്റെ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകളിൽ ലഭിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 1300 ഫോണ്‍ വിളികളാണ് കൊവിഡുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡെസ്കിലെത്തിയതെന്നാണ് റിപ്പോർട്ട്.
ലഭിച്ച ഫോൺ കോളുകളിൽ 300 എണ്ണം വിവിധ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ ആയിരിന്നു. കൊവിഡ് രോഗത്തക്കുറിച്ചുള്ള പേടിയുമായി 175 പേര്‍ വിളിച്ചു. ഇതില്‍ അഞ്ച് പേര്‍ക്ക് വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് തുടര്‍ചികിത്സയ്ക്ക് വിധേയരാകേണ്ടിയും വന്നതായും റിപ്പോര്‍ട്ട് ഉണ്ട്.
മുമ്പ് മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാതെ തടയുന്നതില്‍ നാം അധികം ശ്രദ്ധ വച്ചിരുന്നു എങ്കില്‍ ഈ മഹാമാരിക്കാലത്ത് നമ്മള്‍ ആരും തന്നെ കൊവിഡിനോട് എന്നതുപോലെതന്നെ മാനസിക പ്രശ്നങ്ങളോടും പ്രതിരോധശേഷി പൂർണ്ണമായും കൈവരിച്ചിട്ടില്ല.
Post Your Comments