തൃശൂര്‍: സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിനെതിരെ ആരോപണമുയർത്തുന്ന കൊടകര കുഴല്‍പ്പണക്കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തേക്കും. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇഡി അന്വേഷണം ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ഡല്‍ഹിയില്‍ നിന്നും ബന്ധപ്പെട്ട അനുമതിയെല്ലാം ഇഡിക്ക് ലഭിച്ചുകഴിഞ്ഞതായാണ് വിവരം.
നിലവിലെ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പഠിച്ച ശേഷം ഇഡി പ്രാഥമിക അന്വേഷണവും തുടരന്വേഷണവും നടത്തും. കള്ളപ്പണ നിരോധനനിയമപ്രകാരമായിരിക്കും കേസ്.
read also: കൊടകരയില്‍ പുലിവാല് പിടിച്ച് പോലീസ്‍, കവര്‍ച്ചയില്‍ തുടരന്വേഷണം നിലച്ചു: ബിജെപി നിയമ നടപടിക്ക്
ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്കിലുള്ള ഐആര്‍എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള കൊച്ചിയിലെ സംഘത്തെയാണ് കേസന്വേഷണത്തിനായി ചുമതലപ്പെടുത്തുക . എന്നാൽ കൊടകര കുഴൽപണക്കേസ് എവിടെയും രജിസ്റ്റർ ചെയ്തിട്ടില്ലെന്നതിനാൽ ഇഡി ഏറ്റെടുക്കുമോ എന്നും സംശയമുണ്ട്. കവർച്ചാക്കേസ് തന്നെ എങ്ങുമെത്തിയിട്ടില്ലെന്നതും പോലീസിനെ കുഴപ്പിക്കുന്നുണ്ട്.
Post Your Comments