ബംഗളൂരു: കാമുകിയെ വിവാഹം ചെയ്യാൻ പണം കണ്ടെത്തുന്നതിനായി പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ബംഗളുരുവിലെ ഹെബ്ബാഗുഡിയിലാണ് സംഭവം. സിസി ടിവി മെക്കാനിക്ക് ആണ് കൊലയ്ക്ക് പിന്നിൽ. സംഭവത്തിന് ശേഷം പ്രതി മുഹമ്മദ് ജാവേദ് ഷെയ്ഖ് ഒളിവിലാണ്.
മുഹമ്മദ് ആസിഫ് ആലം എന്ന പത്ത് വയസുകാരനാണ് കൊല്ലപ്പെട്ടത്. വീടിന് പുറത്തുകളിക്കുന്നതിനിടെയാണ് ജാവേദ് ഷെയ്ഖ് കുട്ടിയെ തട്ടിക്കൊണ്ടുപോക്കുകയായിരുന്നു. പത്ത് മണിയോടെ കുട്ടിയുടെ പിതാവിനെ വിളിച്ച് പ്രതി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. പൊലീസില്‍ അറിയിച്ചാല്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.കുട്ടിയെ കാണാനില്ലെന്ന് കാട്ടി പിതാവായ അബ്ബാസ് ഉടന്‍തന്നെ പൊലീസ് സ്‌റ്റേഷനില്‍ എത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ഫോണ്‍കോള്‍ വന്നത് ഛത്തീസ്ഗഡിലെ റായ്പുരില്‍ നിന്നാണെന്ന് മനസ്സിലായ പൊലീസ് അവിടെയെത്തി രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ജാദേവ് ഷെയ്ഖിന്റെ അകന്ന ബന്ധത്തിലുള്ളവരായിരുന്നു ഇവര്‍.
read also: മലപ്പുറത്ത് പരിശോധന: മാരക ലഹരി മരുന്നുകളുമായി യുവാവ് പിടിയില്‍
അറസ്റ്റിനക്കുറിച്ച് അറിഞ്ഞതോടെ പിടിക്കപ്പെടുമെന്ന് കരുതി കുട്ടിയെ പ്രതി കൊന്നുകളഞ്ഞതാണെന്ന നിഗമനത്തിലാണ് പൊലീസ് പറയുന്നു. പാറക്കല്ല് കൊണ്ടു തലയ്ക്കടിച്ചാണ് കൊല നടത്തിയതെന്ന് പെലീസ് പറഞ്ഞു. അന്വേഷണത്തില്‍ കാമുകിയുമായുള്ള ഷെയ്ഖിന്റെ വിവാഹം നിശ്ചയിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഈ വിവാഹത്തിനായി പണം കണ്ടെത്താനാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടു പോയത്
Post Your Comments