Latest NewsKeralaNews

അധോലോക കുറ്റവാളി രവി പൂജാരി റിമാൻഡിൽ: കൂടുതൽ പേർ പിടിയിലാകാനുണ്ടെന്ന് അന്വേഷണ സംഘം കോടതിയിൽ

ഇന്ന് രാത്രി രവിപൂജാരിയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ബംഗളൂരുവിലേക്ക് കൊണ്ടുപോകും

കൊച്ചി: അധോലോക കുറ്റവാളി രവി പൂജാരിയെ റിമാൻഡ് ചെയ്തു. ബ്യൂട്ടിപാർലർ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. ഈ മാസം 22 വരെയാണ് രവി പൂജാരിയെ റിമാൻഡ് ചെയ്തത്. ഇന്ന് രാത്രി രവിപൂജാരിയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ബംഗളൂരുവിലേക്ക് കൊണ്ടുപോകും.

Read Also: സംസ്ഥാനങ്ങൾക്ക് സൗജന്യ വാക്സിൻ നൽകാൻ കേന്ദ്ര സർക്കാർ മാറ്റിവച്ചത് കോടികളെന്ന് ധനകാര്യമന്ത്രാലയം

ചോദ്യം ചെയ്യലുമായി രവിപൂജാരി പൂർണ്ണമായും സഹകരിച്ചെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കേസിൽ കൂടുതൽ പേർ അറസ്റ്റിലാകാനുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി. പെരുമ്പാവൂരിലുള്ള ഒരു ഗുണ്ടാനേതാവാണ് തനിക്ക് ക്വട്ടേഷൻ നൽകിയതെന്ന് രവി പൂജാരി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ബ്യൂട്ടിപാർലർ വെടിവെയ്പ്പ് കേസിൽ രവി പൂജാരിയെ അറസ്റ്റ് ചെയ്യുന്നത്. കൊച്ചിയിൽ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബ്യൂട്ടി പാർലർ വെടിവെയ്പ് കേസിൽ മൂന്നാം പ്രതിയാണ് രവി പൂജാരി.

2019 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.

Read Also: ഗതാഗതമന്ത്രിയുടെ തീരുമാനത്തിൽ ആരോഗ്യ വകുപ്പിന് എതിർപ്പ്: മന്ത്രി ആന്റണി രാജു കത്ത് ‘തള്ളിക്കളയുമോ’?

shortlink

Related Articles

Post Your Comments

Related Articles


Back to top button