COVID 19KeralaLatest NewsNews

സ്മാരകങ്ങള്‍ക്കുള്ള പണം കൊണ്ട് പഠനസാമഗ്രികള്‍ വാങ്ങിക്കൂടെ: പിണറായി സർക്കാറിനെ വിറപ്പിച്ച് പി സി വിഷ്ണുനാഥ്‌

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഇടപെടൽ ശ്രദ്ധേയമാകുന്നു. സ്മാരകങ്ങള്‍ക്കുള്ള പണം കൊണ്ട് പഠനസാമഗ്രികള്‍ വാങ്ങിക്കൂടെയെന്നും, അങ്ങനെ രാജ്യത്തിന് മാതൃകയായിക്കൂടെയന്നുമുള്ള പി.സി വിഷ്ണുനാഥ് എം.എല്‍.എയുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാനാവാതെ ധനമന്ത്രി കെ എൻ ബാലഗോപാൽ.

Also Read:മരംമുറി കേസ് കാസര്‍കോട്ടും, 8 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു : കേസ് അട്ടിമറിക്കാൻ മാധ്യമ സ്ഥാപനങ്ങൾ കൂട്ടുനിന്നു?

‘സംസ്ഥാനത്ത് എണ്ണപ്പെടാത്തത്ര വിദ്യാര്‍ഥികള്‍ പഠന സാമഗ്രികള്‍ ഇല്ലാതെ കഷ്ടപ്പെടുന്നുണ്ട്. കെ.ആര്‍ ഗൗരിയമ്മയുടെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് പഠനസാമഗ്രികള്‍ വാങ്ങിനല്‍കിക്കൂടെ, എന്തിനായിരുന്നു സ്മാരകം’ എന്നായിരുന്നു പി സി വിഷ്ണുനാഥിന്‍റെ ചോദ്യം. ‘വാക്സിന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞതുകൊണ്ട് തന്നെ അത് വാങ്ങാനായി മുന്‍പ് മാറ്റിവച്ച 1000 കോടി രൂപ അവിടെയുണ്ട്. ആ പണത്തിൽ നിന്ന് ചെറിയൊരു ഭാഗം കുട്ടികളുടെ വിദ്യാഭ്യാസത്തിന് മാറ്റി വയ്ക്കാമല്ലോ’ എന്നും എം എൽ എ അഭിപ്രായപ്പെട്ടു.

‘സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ലാപ്ടോപ്പും മറ്റും വാങ്ങാന്‍ വാക്‌സിൻ ചലഞ്ചിലൂടെ സമാഹരിച്ച പണത്തിന്റെ ചെറിയൊരു ഭാഗം മതിയാകും. എം.എല്‍.എമാര്‍ സമ്മര്‍ദ്ദത്തിലാണ് അവരെ വിളിച്ചാണ് കുട്ടികള്‍ ആവശ്യപ്പെടുന്നത്. കടകള്‍ അടച്ചിരിക്കുന്നതുകൊണ്ട് സ്പോണ്‍‌സര്‍ഷിപ്പ് പോലും നടക്കുന്നില്ല. അതുകൊണ്ട് സ്മാരകങ്ങൾക്ക് പകരം കുട്ടികള്‍ക്ക് പഠന സാമഗ്രികള്‍ വാങ്ങുന്ന പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നായിരുന്നു’ വിഷ്ണുനാഥ് ആവശ്യപ്പെട്ടത്. ഗൗരിയമ്മയുടേയും ബാലകൃഷ്ണപിള്ളയുടേയും പേരുകളില്‍ത്തന്നെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കണം എന്നായിരുന്നു പി.സി വിഷ്ണുനാഥ് മുന്നോട്ടുവെച്ച നിര്‍ദ്ദേശം.

പക്ഷെ വിഷ്ണുനാഥിന്റെ നിർദ്ദേശങ്ങൾ തീരെ പ്രായോഗികമല്ലെന്നാണ് കണക്കുകള്‍ നിരത്തി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞത്. കൈയടി കിട്ടുന്നതിനായി ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാം. എന്നാല്‍ കൈയടി നേടുന്ന മറുപടി പറയാന്‍ യാഥാര്‍ഥ്യം അനുവദിക്കില്ലെന്നാണ് ബാലഗോപാല്‍ മറുപടി പറഞ്ഞത്.
പത്ത് ലക്ഷം ആളുകള്‍ എങ്കിലും ആവശ്യപ്പെട്ടാല്‍ ആ സ്‌കീമിന് പതിനായിരം കോടി രൂപ ചെലവ് വരുമെന്നാണ് ബാലഗോപാല്‍ പറഞ്ഞത്. ഏറ്റെടുക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ പ്രഖ്യാപിച്ച്‌ മാതൃകയാകാന്‍ താനില്ലെന്നും എന്തെങ്കിലും പറയുന്നവര്‍ കണക്കുകള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്നും ബാലഗോപാല്‍ പറഞ്ഞു. എന്നാൽ നിയമസഭയ്ക്ക് പുറത്തും സോഷ്യൽ മീഡിയകളിലും വിഷ്ണുനാഥിന്റെ അഭിപ്രായത്തോടാണ് ബഹുഭൂരിപക്ഷം ജനങ്ങളും ചേർന്നു നിൽക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button