പുനെ : മഹാരാഷ്ട്രയിലെ സാനിറ്റൈസര്‍ നിര്‍മാണ ഫാക്ടറിയിൽ ഉണ്ടായ വൻ തീ പിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. ലാവാസ റോഡിലെ ഉർവാഡെ ഗ്രാമത്തിലുള്ള എസ് വി എസ് അക്വാ ടെക്നോളജീസ് സാനിറ്റൈസർ കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്. സ്ത്രീകളടക്കം ഇരുപതോളം തൊഴിലാളികൾ തീപിടുത്തത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Read Also : ഇന്ത്യന്‍ ആര്‍മിയില്‍ നിരവധി ഒഴിവുകൾ : ഇപ്പോൾ അപേക്ഷിക്കാം
അഗ്‌നിശമന സേനയുടെ ആറ് യൂണിറ്റ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന വ്യക്തമാക്കി. കെട്ടിടത്തില്‍ ഉണ്ടായിരുന്ന പ്ലാസ്റ്റിക്കിന് തീ പടര്‍ന്നതാണ് അപകട കാരണമെന്നതാണ് പ്രാഥമിക നിഗമനം.
ഫാക്ടറിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അതു കൊണ്ടുതന്നെ 30 ലധികം തൊഴിലാളികൾ ഫാക്ടറിയ്ക്കകത്ത് ഉണ്ടായിരുന്നുവെന്നാണ് നിഗമനം. ഫാക്ടറിയുടെ ഒരു ഭാഗം ജെസിബി ഉപയോഗിച്ച് തകർത്താണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ മൃതദേഹങ്ങൾ പുറത്തെടുത്തത്.
Post Your Comments