KeralaLatest NewsNews

‘ഗ്രൂപ്പുകളെ എങ്ങനെ സഹകരിപ്പിക്കണമെന്ന് നന്നായി അറിയാം’: നിലപാട് വ്യക്തമാക്കി കെ.സുധാകരന്‍

കര്‍മ്മശേഷിക്കും പ്രവര്‍ത്തനത്തിനും പരിഗണന

തിരുവനന്തപുരം: ഗ്രൂപ്പുകളുടെ സ്വാധീനത്തില്‍ നട്ടംതിരിഞ്ഞിരുന്ന കോണ്‍ഗ്രസിന് പുത്തന്‍ ഉണര്‍വ് നല്‍കി പുതിയ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. എല്ലാവരെയും ഒന്നായി മുന്നോട്ടുകൊണ്ടുപോകുമെന്ന് സുധാകരന്‍ പറഞ്ഞു. തുടക്കത്തില്‍ തന്നെ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട തന്റെ നിലപാട് വ്യക്തമാക്കിയാണ് സുധാകരന്‍ പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

Also Read: കുട്ടനാട്ടിൽ നിന്നും പാലായനം ചെയ്തത് 200 കുടുംബങ്ങൾ: ലക്ഷദ്വീപിനെ രക്ഷിക്കാൻ ഓടി നടന്നവരെ കാണാനില്ല, സന്ദീപ് വാചസ്പതി

രാഹുല്‍ ഗാന്ധിയാണ് സുധാകരനെ കെ.പി.സി.സി അധ്യക്ഷനായി തെരഞ്ഞെടുത്ത വിവരം അദ്ദേഹത്തെ അറിയിച്ചത്. പാര്‍ട്ടിയെ ശക്തമായി തിരികെ കൊണ്ട് വരണം എന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടെന്ന് സുധാകരന്‍ പറഞ്ഞു. ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഗ്രൂപ്പുകളെ ഒക്കെ എങ്ങനെ സഹക്കരിപ്പിക്കണം എന്ന് നന്നായി അറിയാമെന്നും 10-50 വര്‍ഷമായി ഈ പണി തുടങ്ങിയിട്ടെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.

അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് എല്ലാവരെയും ഒന്നിച്ചു കൊണ്ട് പോകുമെന്ന് സുധാകരന്‍ പറഞ്ഞു. വലിയ ഉത്തരവാദിത്വമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. അതിനാല്‍ ഗ്രൂപ്പിനെക്കാള്‍ പരിഗണന കര്‍മ്മശേഷിക്കും പ്രവര്‍ത്തനത്തിനുമാണെന്ന് പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. രമേശ് ചെന്നിത്തലയ്ക്ക് പകരം വി.ഡി സതീശനും മുല്ലപ്പള്ളി രാമചന്ദ്രന് പകരം കെ.സുധാകരനും എത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആവേശത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button