Latest NewsJobs & VacanciesNews

കരസേനയിൽ നിങ്ങൾ ജോലി ആഗ്രഹിക്കുന്നുണ്ടോ? നൂറിലധികം ഒഴിവുകൾ: യോഗ്യതകൾ ഇങ്ങനെ…

നോൺ ടെക്നിക്കൽ വിഭാഗത്തിലെ ഒഴിവിലേക്ക് ബിരുദക്കാർക്ക് അപേക്ഷിക്കാം.

ന്യൂഡൽഹി: നൂറിലധികം ഒഴിവുകളുമായി കരസേന. വിവിധ വിഭാഗങ്ങളിലായി പുരുഷന്മാർക്ക് 175 ഒഴിവുകളും വനിതകൾക്ക് 14 ഒഴിവുകളും വിധവകൾക്ക് രണ്ട് ഒഴിവുകളുമാണുള്ളത്. ആകെ 191 ഒഴിവ്. ഒക്ടോബറിൽ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ കോഴ്സ് ആരംഭിക്കും. കരസേനയിലെ ഷോർട്ട് സർവീസ് കമ്മിഷനിലാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകൾ ഇങ്ങനെ: പുരുഷന്മാരുടെ എസ്.എസ്.സി. (ടെക്)-57-ലേക്കും വനിതകളുടെ എസ്.എസ്.സി.ഡബ്ല്യു. (ടെക്)-28-ലേക്കും വിധവകൾക്കുള്ള എസ്.എസ്.ഡബ്ല്യു. (നോൺ ടെക്) (നോൺ യു.പി.എസ്.സി.) വിഭാഗങ്ങളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അവിവാഹിതരായ പുരുഷന്മാർ, അവിവാഹിതരായ സ്ത്രീകൾ, സൈനികരുടെ വിധവകൾ എന്നിവർക്കാണ് അർഹത.

വ്യത്യസ്ത ടെക്നിക്കൽ സ്ട്രീമുകളിലാണ് ഒഴിവുകളുള്ളത്. ബന്ധപ്പെട്ട വിഷയത്തിലെ ബി.ഇ./ബി.ടെക്. ആണ് അപേക്ഷിക്കാനുള്ള യോഗ്യത. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എന്നാൽ അവർ ഒക്ടോബർ ഒന്നിനുമുൻപ് കോഴ്സ് വിജയിച്ചതിനുള്ള രേഖകൾ ഹാജരാക്കണം. ടെക്നിക്കൽ വിഭാഗത്തിലെ ഒഴിവിൽ ഏത് സ്ട്രീമിലെയും ബി.ഇ./ബി.ടെക്. ആണ് യോഗ്യത. നോൺ ടെക്നിക്കൽ വിഭാഗത്തിലെ ഒഴിവിലേക്ക് ബിരുദക്കാർക്ക് അപേക്ഷിക്കാം.

Read Also: മുറിവ് വെച്ചുകെട്ടാന്‍ വനിതാ നഴ്‌സുമാരെ കിട്ടിയില്ല: ശ്രീലക്ഷ്മി ആശുപത്രിയിലെ ജീവനക്കാരെ ആക്രമിച്ച്‌ നാലംഗ സംഘം

20-27 വയസ്സ്. അതായത് 1994 ഒക്ടോബർ രണ്ടിനും 2001 ഒക്ടോബർ ഒന്നിനും ഇടയിൽ ജനിച്ചവരാകണം. വിധവകൾക്കുള്ള കൂടിയ പ്രായപരിധി: 2021 ഒക്ടോബർ ഒന്നിന് 35 വയസ്സ്. അപേക്ഷകരിൽനിന്ന് തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കുന്നവർക്ക് അഭിമുഖത്തിന് അവസരം ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ടവരുടെ വിവരം ഇ-മെയിലിലൂടെ അറിയിക്കും. രണ്ട് ഘട്ടങ്ങളിലായാണ് അഭിമുഖം. ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജി ടെസ്റ്റ്, വ്യക്തിഗത അഭിമുഖം എന്നിവയുണ്ടാകും. അഭിമുഖം അഞ്ചുദിവസമായിരിക്കും. അപേക്ഷ http://www.joinindianarmy.nic.in വഴി ജൂൺ 23 വരെ നൽകാം.

shortlink

Post Your Comments


Back to top button