Latest NewsNewsIndia

യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതിയുമായി കേന്ദ്രം: മൂന്ന് ലക്ഷം രൂപയുടെ സ്റ്റൈപ്പന്റ്

30 വയസ്സിനു താഴെയുള്ള പ്രതിഭാശാലികളായ ചെറുപ്പക്കാരെ പരിശീലനവും മാർഗനിർദേശവും നൽകി ഉയർത്തിക്കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം

ന്യൂഡൽഹി: യുവ എഴുത്തുകാരെ പ്രോൽസാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച യുവ പദ്ധതിക്ക് തുടക്കം കുറിച്ചു. 30 വയസ്സിനു താഴെയുള്ള പ്രതിഭാശാലികളായ ചെറുപ്പക്കാരെ പരിശീലനവും മാർഗനിർദേശവും നൽകി ഉയർത്തിക്കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം. മലയാളം അടക്കമുള്ള 22 ഇന്ത്യൻ ഭാഷകളിലെ യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് കേന്ദ്രം പദ്ധതി ആവിഷ്‌ക്കരിച്ചത്. നാഷണൽ ബുക്ട്രസ്റ്റിനാണ് പദ്ധതിയുടെ നിർവഹണ ചുമതല.

Read Also: അടുത്ത മൂന്ന് മണിക്കൂറില്‍ ഏഴ് ജില്ലകളില്‍ അതിതീവ്ര മഴ, ഇടിമിന്നല്‍, ശക്തമായ കാറ്റ് : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

75 യുവ എഴുത്തുകാരെയാണ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കുന്നത്. ഇവർക്ക് നാലാഴ്ച നീളുന്ന ഓൺലൈൻ, ഓഫ്‌ലൈൻ പരിശീലനം ലഭിക്കും. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന പുസ്തകം നാഷണൽ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിക്കും. മെന്റർഷിപ്പ് പരിപാടിയുടെ അവസാന ഘട്ടത്തിൽ മൂന്ന് ലക്ഷം രൂപയുടെ സ്റ്റൈപ്പന്റും ലഭിക്കും.

പദ്ധതിയുടെ ഭാഗമായി ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന് ഈ കൃതികൾ ഇതര ഇന്ത്യൻ ഭാഷകളിലേയ്ക്കു പരിഭാഷപ്പെടുത്തുകയും ചെയ്യും. തെരഞ്ഞെടുക്കപ്പെടുന്ന യുവ എഴുത്തുകാർക്ക് മികച്ച എഴുത്തുകാരുമായി സംവദിക്കുന്നതിനും സാഹിത്യ ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിനും അവസരം ലഭിക്കും. മുപ്പതു വയസ്സാണ് പ്രായപരിധി. 2021 ജൂൺ ഒന്നിന് മുപ്പതു വയസ്സ് തികഞ്ഞതോ അതിനു താഴെയുള്ളതോ ആയ ഇന്ത്യൻ പൗരൻമാർക്ക് പദ്ധതിയിൽ അപേക്ഷ നൽകാം. അപേക്ഷാ ഫോമും അയ്യായിരം വാക്കിൽ കൂടാത്ത ടൈപ്പ് ചെയ്ത കുറിപ്പും nbtyoungwriters@gmail.com എന്ന വിലാസത്തിൽ ഇമെയിൽ അയക്കണം. അപേക്ഷാ ഫോം കിട്ടാൻ ഇവിടെ ക്ലിക്ക് ചെയ്യണം.

Read Also: ‘ആര്‍എസ്‌എസുമായി നിരന്തരം രഹസ്യധാരണകള്‍ ഉണ്ടാക്കുന്ന നേതാവാണ് അദ്ദേഹം’: സുധാകരനെതിരെ എം എ ബേബി

കുറിപ്പിനുള്ള വിഷയങ്ങൾ ഇവയാണ്: സ്വാതന്ത്ര്യ സമരത്തിലെ വാഴ്ത്തപ്പെടാത്ത വീരനായകർ, ദേശീയ പ്രസ്ഥാനത്തെക്കുറിച്ചുള്ള അറിയപ്പെടാത്ത വിസ്തുതകൾ, സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൽ വിവിധ ദേശങ്ങളുടെ പങ്ക്. ദേശീയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക, സാമ്പത്തിക, ശാസ്ത്ര വശങ്ങളെക്കുറിച്ച് പുതിയ സമീപനമുള്ളതായിരിക്കണം കുറിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button