ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ റിയാസി ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ മാതാ വെെഷ്ണോ ദേവി ക്ഷേത്രത്തിനടുത്ത് വൻ തീപിടിത്തം. പ്രധാന ശ്രീകോവിലിന് കുറച്ചകലെയാണ് തീപിടിത്തം നടന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇലക്‌ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്ന് ജമ്മു പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ മുകേഷ് സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതുവരെ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും റിയാസി ജില്ലാ കളക്ടര്‍ എസ്. ചരന്ദീപ് സിംഗുമായി സംസാരിച്ച്, സ്ഥിതിഗതികള്‍ വിലയിരുത്തിയതായും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി
Post Your Comments