തിരുവനന്തപുരം : കേരളത്തിന്റെ പൊതുകടം നിലവിൽ മൂന്നേ കാൽ ലക്ഷം കോടിയെന്ന് റിപ്പോർട്ട്. കിഫ്ബി മുഖേനയുള്ള 63000 കോടി ചേർക്കുമ്പോൾ കടം നാലു ലക്ഷം കോടിയിലെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ കേരളത്തിലെ ഓരോ പൗരനും ഒരു ലക്ഷം രൂപയുടെ കടക്കാരനാകും.കഴിഞ്ഞ വർഷം കേരളം കടം വാങ്ങിയത് 38189 കോടിയാണ്. ഒരു മാസം 3000 കോടി രൂപയെങ്കിലും കടം വാങ്ങേണ്ട സ്ഥിതിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Read Also : ഇന്ത്യന്‍ ആര്‍മിയില്‍ നിരവധി ഒഴിവുകൾ : ഇപ്പോൾ അപേക്ഷിക്കാം
2011-16 യു.ഡി.എഫ് ഭരണകാലത്ത് മാസം ആയിരം കോടി വീതമാണ് കടമെടുത്തിരുന്നത്. കഴിഞ്ഞ ഇടതുമുന്നണി ഭരണത്തിൽ അത് 2000 കോടിയായും കോവിഡ് കാലത്ത് 3000 കോടിയായും ഉയർന്നു.വരവ് കുറവും ചെലവ് കൂടുതലും മൂലമുള്ള റവന്യൂ കമ്മി നികത്താനാണ് ഇത്രയും തുക കടമെടുക്കുന്നത്. മൊത്തവരുമാനത്തിന്റെ അഞ്ച് ശതമാനം വരെ ഇങ്ങനെ കടമെടുക്കാം. അത് കഴിഞ്ഞ് വികസനാവശ്യത്തിന് കടമെടുക്കാനാവില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.
കണക്കുകൾ ഇങ്ങനെ :
2011ൽ യു.ഡി.എഫ്. സർക്കാർ വരുമ്പോൾ -78673.24കോടിരൂപ.
2016ൽ എൽ.ഡി.എഫ് സർക്കാർ വരുമ്പോൾ -157370കോടിരൂപ.
2021ൽ എൽ.ഡി.എഫ് സർക്കാർ വരുമ്പോൾ -327654.70 കോടിരൂപ.
Post Your Comments